ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാൻ വിട്ടുപോയതായി റിപ്പോർട്ട്. വർഷങ്ങളായി ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണ് താമസിക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ പാകിസ്ഥാനെയും ഇവിടെ അഭയം തേടിയ കുറ്റവാളികളെയും വളരെയധികം ഭയപ്പെടുത്തിയിട്ടുണ്ട്.

തീവ്രവാദത്തിന് അഭയം നല്‍കുന്ന പാകിസ്ഥാൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും ഇയാളുടെ പ്രത്യേക സഹായികളായ ഛോട്ടാ ഷക്കീലിനെയും മുന്ന ജിൻഗ്രയെയും ഒളിപ്പിച്ചു. മൂവരും പാകിസ്ഥാൻ വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് പലായനം ചെയ്തിക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ വിവരങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ദാവൂദും കൂട്ടാളികളും പാകിസ്ഥാനില്‍ മറ്റെവിടെയെങ്കിലും ഉണ്ടായിരിക്കാമെന്നും ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാൻ അത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ചില ഇന്ത്യൻ ഏജൻസി വൃത്തങ്ങള്‍ പറഞ്ഞു.ലഭ്യമായ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള എല്ലാത്തരം വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും ഇവർ അറിയിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയിലെ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പതിറ്റാണ്ടുകളായി പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തണലിലും സംരക്ഷണത്തിനും ആണ് കറാച്ചിയിൽ കഴിയുന്നത്. എന്നാൽ ദാവൂദിന്റെ സാന്നിധ്യം തങ്ങളുടെ രാജ്യത്ത് ഇല്ല എന്നാണ് പാക്കിസ്ഥാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ദാവൂദ് ഇബ്രാഹിമിന്റെ മകൾ വിവാഹം കഴിച്ചിരിക്കുന്നത് പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിൻറെ മുൻ ക്യാപ്റ്റനും കോച്ചും ആയ ജാവേദ് മിയാൻദാദിന്റെ മകനെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക