ദേശീയപാത 66ൻ്റെ വീതികൂട്ടല്‍ പൂർത്തിയാകുമ്ബോള്‍, എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് മിന്നല്‍ വേഗത്തില്‍ എത്താം – വെറും രണ്ടര മണിക്കൂറിനുള്ളിൽ. അഞ്ചും ആറും മണിക്കൂർ നീണ്ട ദുരിതയാത്രയ്ക്കാണ് ഇതോടെ അവസാനമാകുന്നത്. കാസർഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെ 644 കിലോമീറ്റർ നീളത്തില്‍ ആറുവരി പാതയായി മാറുന്ന ദേശീയപത (NH 66) കേരളത്തിൻ്റെ മുഖച്ഛായ മാറ്റും.

  • 22 പാതകളില്‍ നാലെണ്ണം ഈ മാസം തന്നെ തുറക്കും.
  • ബാക്കിയുള്ളവ അതിവേഗം പൂർത്തിയാകുന്നു – 60 ശതമാനത്തിലധികം പണി കഴിഞ്ഞു.
  • ഇനി ട്രാഫിക് സിഗ്നലുകളോ വളവ് തിരിവുകളോ ഉണ്ടാകില്ല മാടവന ജംഗ്ഷൻ ഒഴികെ തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ തടസ്സങ്ങളില്ലാത്ത യാത്ര.
  • വളവ് തിരിവുകളും യു-ടേണുകളും പ്രധാന റോഡില്‍ ഉണ്ടാകില്ല. വാഹനങ്ങള്‍ സർവീസ് റോഡിലൂടെ പോയി അണ്ടർപാസുകള്‍ വഴി തിരിയണം. മണിക്കൂറില്‍ 100 കിലോമീറ്റർ വേഗതയില്‍ പറക്കാം

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • മൂന്ന് എക്സിറ്റുകൾ: ചന്തിരൂരിലും കുത്തിയതോട്ടിലും അരൂരിലുമായി ഇവ താഴെയുള്ള സർവീസ് റോഡുകളിലേക്ക് വഴി തുറക്കും.
  • വേഗത്തിന് വിലയുണ്ട്: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ ഉപയോഗിക്കുന്നവർ ടോള്‍ നല്‍കണം. എറണാകുളം-ആലപ്പുഴ റൂട്ടില്‍ മൂന്ന് ടോള്‍ പ്ലാസകള്‍ വരും – കുമ്ബളം, എരമല്ലൂർ, കലവൂർ. എലിവേറ്റഡ് ഹൈവേയില്‍ പ്രത്യേക ടോള്‍.
  • താഴെ സർവീസ് റോഡും ഉണ്ട്. വേഗ യാത്രക്കാർക്ക് ഹൈവേ തെരെഞ്ഞെടുക്കാം.

തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര, രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് പാതകള്‍ അവസാന മിനുക്കുപണിയിലാണ്. അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ 65 ശതമാനം പൂർത്തിയായി. ഇടപ്പള്ളി-മൂത്തകുന്നം 60 ശതമാനം.

യഥാർത്ഥ ലക്ഷ്യം:

  • 2025 ഡിസംബർ 31
  • പുതിയ പ്രതീക്ഷ: 2026 ജനുവരി 31
  • വേഗത: മണിക്കൂറില്‍ 100 കി.മീ
  • ആകെ ദൂരം: 644 കി.മീ
  • പണികള്‍: 22
  • തുറക്കുന്നത്: 4
  • പൂർത്തിയായത്: 60 ശതമാനം -അരൂർ-തുറവൂർ:
  • 65 ശതമാനം ഇടപ്പള്ളി
  • മൂത്തകുന്നം: 60 ശതമാനം

അടുത്ത സന്തോഷവാർത്ത: പാലക്കാട്-കോഴിക്കോട് പുതിയ ഗ്രീൻഫീല്‍ഡ് ഹൈവേ വരുന്നു. 121 കിലോമീറ്റർ അതിവേഗ പാത. ടെൻഡർ ഉടൻ. ഇനി പാലക്കാട്-കോഴിക്കോട് വെറും രണ്ട് മണിക്കൂർ

കടപ്പാട്: ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക