ട്രെയിനില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹംകണ്ടെത്തി. കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസ്സില്‍ നിന്നും പുഴലേക്ക് വീണത്.40 വയസായിരുന്നു. ദൂരെ വെച്ച് സംഭവം കണ്ടു നിന്ന നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ സ്‌കൂബ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
തുടര്‍ന്ന് വെള്ളിയാഴ്ച സ്‌കൂബാ ടീം മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് പരിസരത്തുനിന്ന് മൃതദേഹം മുങ്ങിയെടുത്തത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അങ്കമാലിയിലെ കരയാംപറമ്പില്‍ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അച്യുതാനന്ദ ഷേണായി നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





