സൗദി അറേബ്യയില്‍ വനിതാ വിദ്യാഭ്യാസ മന്ത്രി. സൗദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളായ ഈനാസ് ബിൻത് സുലൈമാൻ ബിൻ മുഹമ്മദ് അല്‍ഈസയെ രാജ്യത്തിന്റെ ഉപവിദ്യാഭ്യാസ മന്ത്രിയായി സല്‍മാൻ രാജാവ് നിയോഗിച്ചു. സൗദിയില്‍ സ്ത്രീശാക്തീകരണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഉപവിദ്യാഭ്യാസ മന്ത്രിയായി ഒരു വനിതയെ നിയമിച്ചിരിക്കുന്നത്.

വിദേശ സർവകലാശാലകളില്‍ നിന്നുള്‍പ്പെടെ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ ഈനാസ് ബിൻത് സുലൈമാൻ കഴിവുറ്റ അക്കാദമിക് വിദഗ്ധയാണ്. കാനഡ അടക്കം നിരവധി വിദേശ സർവകലാശാലകളില്‍ പഠനം നടത്തി മികച്ച അക്കാദമിക്ക് നേട്ടം സ്വന്തമാക്കിയ വനിതയാണ് ഈനാസ് ബിൻത് സുലൈമാൻ. അതേസമയം, പുതിയ ജിസാൻ ഗവർണറായി മുഹമ്മദ് ബിൻ അബ്ദുല്‍ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിച്ചു. മന്ത്രി റാങ്കോടെയാണ് നിയമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ദർ ബിൻ മുഖ്‌രിൻ രാജകുമാരനെ റോയല്‍ കോർട്ട് ഉപദേഷ്ടാവായും നാസിർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ജലവി രാജകുമാരനെ ജിസാൻ ഡെപ്യൂട്ടി ഗവർണറായും നിയമിച്ചിട്ടുണ്ട്. നാസിർ ബിൻ അബ്ദുല്‍ അസീസ് അല്‍ദാവൂദിനെ ഡെപ്യൂട്ടി നാഷനല്‍ ഗാർഡ് മന്ത്രിയായും ഫഹദ് ബിൻ സഅദ് ബിൻ ഫൈസല്‍ രാജകുമാരനെ അല്‍ഖസീം പ്രവിശ്യ ഡെപ്യൂട്ടി ഗവർണറായും നിയമിച്ചു.രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്‍ അസീസ് ബിൻ അയ്യാഫ് ആലുമുഖ്‌രിൻ രാജകുമാരനെ ആക്ടിംഗ് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയായി നിയമിച്ചു. ഫഹദ് ബിൻ അബ്ദുല്ല അല്‍അസ്‌കറിനെ റോയല്‍ കോർട്ട് ഡെപ്യൂട്ടി പ്രസിഡന്റ് ആയി നിയമിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക