പ്രായപൂര്‍ത്തിയാകാത്ത 2 വിദ്യാര്‍ഥിനികളെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് വിശദ അന്വേഷണത്തിന്. ആഴ്ചകള്‍ക്ക് മുമ്ബാണ് സംഭവം നടന്നത്. കേസില്‍ 3 പേരെ തുമ്ബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയില്‍ എബിന്‍ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടില്‍ അഭിലാഷ് (കുക്കു24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസര്‍ ഖാന്‍ (38) എന്നിവരെയാണ് തുമ്ബ പൊലീസ് പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് തമ്ബുരാന്‍മുക്കിനു സമീപമുള്ള ഹോട്ടലില്‍വച്ച്‌ മദ്യം നല്‍കിയെന്ന് പൊലീസ് പറഞ്ഞു. അമിതമായി മദ്യം അകത്തു ചെന്ന വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണപ്പോള്‍ മുഖം കഴുകിക്കൊടുക്കാന്‍ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെണ്‍കുട്ടികളും പ്രതികളായ യുവാക്കളും കാറിലാണ് കുളത്തൂര്‍ ഇന്‍ഫോസിസിന് എതിര്‍വശത്തെ ബാറിലെത്തിയത്. ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മദ്യലഹരിയിലായ പെണ്‍കുട്ടികളെ വാഷ്റൂമിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബോധരഹിതരായ ഇവരെ യുവാക്കള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടികള്‍ പീഡന വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് തുമ്ബ പോലീസില്‍ പരാതി നല്‍കിയത്.

പക്ഷേ ഈ ഞെട്ടിക്കുന്ന സംഭവം പുറത്തേക്ക് വന്നില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഇത്രയും ക്രൂരമായ സംഭവം പുറംലോകത്ത് എത്തിയത്. ഇതിന് പിന്നില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ഗൂഡാലോചന സംശയിക്കുന്നുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ടു പേരെയാണ് ബാറിലെത്തിച്ച്‌ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

ആശുപത്രി അധികൃതരും സംഭവം പുറത്തറിയിക്കാതെ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്കെതിരേയും അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ട്. പ്രതികളെ സഹായിക്കാന്‍ ആശുപത്രി ശ്രമിച്ചെന്നാണ് ആരോപണം. പോക്‌സോ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക