തൻ്റെ സഹോദരൻ ആമിർ ഖാന് ആദ്യത്തെ വിവാഹബന്ധം ഉണ്ടായിരുന്ന സമയത്ത് തന്നെ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകയില്‍ ആരും അറിയപ്പെടാത്തൊരു കുഞ്ഞുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ച്‌ സഹോദരൻ ഫൈസല്‍ ഖാൻ.കുടുംബത്തിൻ്റെ തകർച്ചയേയും തർക്കങ്ങളേയും കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“റീനയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിന് മുമ്ബും, കിരണ്‍ റാവുമായി ലിവ് ഇൻ റിലേഷൻഷിപ്പ് തുടരുകയും ചെയ്യുന്ന സമയത്താണ് ആമിർ ഖാന് ബ്രിട്ടീഷ് മാധ്യമ പ്രവർത്തക ജെസീക്ക ഹൈൻസുമായി പ്രണയബന്ധം ഉണ്ടായിരുന്നത്. പിന്നീട് 2022ല്‍ ആമിർ ഖാൻ കിരണ്‍ റാവുവുമായി വേർപിരിഞ്ഞിരുന്നു,” ഫൈസല്‍ ഖാൻ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹം കഴിക്കാൻ എന്നോട് കുടുംബത്തില്‍ പലരും നിർബന്ധിച്ചിരുന്നു. എന്നാല്‍ എനിക്ക് വലിയ ദേഷ്യം തോന്നി. അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. എൻ്റെ കുടുംബത്തിൻ്റെ താളം തെറ്റലുകള്‍ ചൂണ്ടിക്കാട്ടാനാണ് നേരത്തെ കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്തിലെഴുതിയ വിവരങ്ങള്‍ പുറത്തു വെളിപ്പെടുത്തുന്നത്. എന്റെ പിതാവ് രണ്ട് തവണ വിവാഹം കഴിച്ചിരുന്നു. എൻ്റെ കസിൻ സഹോദരിയും രണ്ട് തവണ വിവാഹം കഴിച്ചിരുന്നു. അപ്പോള്‍ നിങ്ങള്‍ എനിക്ക് എന്ത് ഉപദേശമാണ് നല്‍കുന്നത്,” ,” ഫൈസല്‍ ഖാൻ ചൂണ്ടിക്കാട്ടി.

2005ല്‍ ‘സ്റ്റാർ ഡസ്റ്റ്’ മാസികയില്‍ ജെസീക്കയുമായി ലിവ് ഇൻ ബന്ധത്തിലാണെന്ന് ആമിർ പറഞ്ഞിരുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാറിന് ബ്രിട്ടീഷ് ജേണലിസ്റ്റില്‍ ജാൻ എന്നൊരു കുട്ടി ഉണ്ടെന്നും ‘ഗുലാം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹം ജെസീക്കയെ ആദ്യമായി കണ്ടുമുട്ടിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.

ജെസീക്ക ഗർഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ആമിർ തന്നോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടതായി ജെസീക്ക മാഗസിൻ ലേഖനത്തില്‍ അവകാശപ്പെട്ടു. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച്‌ ഒറ്റയ്ക്ക് വളർത്താൻ അവള്‍ ദൃഢനിശ്ചയം ചെയ്തിരുന്നു. 2000ൻ്റെ തുടക്കത്തില്‍ ജെസീക്ക ഒരു മകനെ പ്രസവിക്കുകയും അവന് ജോണ്‍ എന്ന് പേരിടുകയും ചെയ്തു. 2007ല്‍ ലണ്ടനിലെ വ്യവസായിയായ വില്യം ടാല്‍ബോട്ടിനെ ജെസീക്ക വിവാഹം കഴിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക