ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനെ തള്ളിമാറ്റി സല്‍മാൻ ഖാന്റെ സുരക്ഷാജീവനക്കാർ. ആമിർ ഖാൻ ചിത്രം ‘സിത്താരേ സമീൻപറി’ന്റെ പ്രീമിയർ ഷോയ്ക്കിടെയാണ് സംഭവം. മുംബൈയില്‍ വ്യാഴാഴ്ച രാത്രിയാണ് ചിത്രത്തിന്റെ പ്രത്യേകപ്രദർശനം ഒരുക്കിയത്.
സൽമാൻ ഖാന് അധോലോകസംഘങ്ങളില്‍നിന്ന് ഭീഷണിയുണ്ട്. ഇതോടെ താരത്തിന് വലിയ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഇരയാണ് ജുനൈദ് എന്നാണ് സാമൂഹികമാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സല്‍മാൻ ഖാന്റെ സുരക്ഷാജീവനക്കാർ, ജുനൈദ് ഖാനെ തള്ളിമാറ്റുന്ന വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
Just few days ago, Junaid Khan said:- I don’t need to be on social media coz everybody knows me. Just see here, even Salman’s security guard doesn’t know him.😜 pic.twitter.com/OV2EpaXwWo
— KRK (@kamaalrkhan) June 20, 2025
സുരക്ഷാജീവനക്കാർക്ക് നടുവിലായി, വേദിയിലേക്ക് നടന്നുവരുന്ന സല്‍മാൻ ഖാന് അടുത്തേക്ക് എത്താൻ ജുനൈദ് ഖാൻ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം. സല്‍മാൻ ഖാന്റെ അടുത്തേക്ക് നീങ്ങി നില്‍ക്കാൻ ശ്രമിക്കുമ്ബോഴാണ് ജുനൈദിനെ ബോഡിഗാർഡില്‍ ഒരാള്‍ തള്ളിമാറ്റുന്നത്. ഇതറിയാത സല്‍മാൻ ഖാൻ നടന്നുനീങ്ങി. ബോഡിഗാർഡിനോട് ജുനൈദ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും മാറി നില്‍ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

















