മാംസാഹാരം കഴിക്കുന്ന ഭൂരിഭാഗം പേരുടെയും ഇഷ്ട വിഭവമാണ് പോത്തിറച്ചി. സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം രൂക്ഷമാകുന്നു. അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും അറവുമാടുകള്‍ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മിക്കയിടത്തും ഇറച്ചിക്കടകള്‍ അടഞ്ഞു കിടക്കുകയാണ്.

12 മുതല്‍ ഇടുക്കിയിലെ ഇറച്ചിക്കടകള്‍ അനിശ്ചിത കാലത്തേക്ക് പ്രവർത്തനം നിർത്തും. കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്ത് മാട്ടിറച്ചിയുടെ ലഭ്യത കുറഞ്ഞു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് അറവു മാടുകളെത്തുന്നത്. മാസം തോറം ഒന്നര ലക്ഷത്തോളം കന്നുകാലികളെയാണ് ഇറച്ചിക്കായി കേരളത്തിലേക്കെത്തിച്ചിരുന്നത്. ഇപ്പോഴിത് ഇരുപതിനായിരിത്തില്‍ താഴെയായി കുറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്ധ്രാ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഗോസംരക്ഷക സംഘടന പ്രവർത്തകർ എന്ന പേരിലെത്തുന്നവർ കന്നുകാലികളെയുമായി എത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് പിടിച്ചെടുക്കുകയാണ്. അതിനാല്‍ ഇടനിലക്കാർ കന്നുകാലികളെ കൊണ്ടു വരാൻ മടിക്കുകയാണ്. കഴിഞ്ഞ മെയ് മാസം മുതല്‍ ആന്ധ്രാപ്രദേശില്‍ കന്നുകാലികള്‍ക്ക് മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കുന്നത് നിർത്തി. സർട്ടിഫിക്കറ്റില്ലെന്ന കാരണം പറഞ്ഞും അറവുമാടുകളെ പിടിച്ചെടുക്കുന്നുണ്ട്. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കച്ചവടക്കാർക്കുണ്ടായത്.

മാടുകളെ കിട്ടാതായതോടെ അറവുശാലകളും കച്ചവട സ്ഥാപനങ്ങളും അടച്ചു. കേരളത്തില്‍ വളർത്തുന്ന കന്നുകാലികളെ മാത്രമാണ് ഇറച്ചിക്കായിപ്പോള്‍ കൊല്ലുന്നത്. അറവുമാടുകളെ എത്തിക്കുന്നത് തടയുന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരുടെ സംഘടനയായ മീറ്റ് ഇൻഡസ്ട്രീസ് വെല്‍ഫെയർ അസ്സോസിയേഷൻ നാല് സംസ്ഥാന സർക്കാരുകള്‍ക്കും കത്തയച്ചെങ്കിലും നടപടിയില്ല. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ കാണാൻ തീരുമാച്ചിരിക്കുകയാണ് ഭാരവാഹികള്‍. മാട് ക്ഷാമം രൂക്ഷമായതോടെ ഇറച്ചിയുടെ വിലയും വർധിച്ചു. കട്ടപ്പനയില്‍ കിലോയ്ക്ക് 380 രൂപക്ക് കിട്ടിയിരുന്ന ബീഫിനിപ്പോള്‍ 440 രൂപയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക