സൈക്കിള്‍ സഞ്ചാരി അഷറഫിനെ (39) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ 10 മണിയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.
അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട കാല്പാദവുമായി സൈക്കിളില്‍ ഹിമാലയം, ലഡാക്ക് യാത്ര നടത്തി അഷ്റഫ് ശ്രദ്ധ നേടിയിരുന്നു.തൃശ്ശൂർ വടക്കാഞ്ചേരി പാർളിക്കാട് പത്താംകല്ല് സ്വദേശിയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഖർദുങ് ലാ പാസും ഖേല പാസും അഷ്റഫ് കീഴടക്കിയിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സമീപത്തെ തോട്ടുപാലത്തിന് മുകളില്‍ നിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ പൂർത്തിയാക്കി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





