പെരുമ്പാവൂർ മാറമ്പിള്ളിയില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 17 കോടി രൂപ വിലമതിക്കുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ അറുകാട് സ്വദേശിയായ ആയുഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസ് സംഘമാണ് സ്കൂട്ടറില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിയ കഞ്ചാവ് പിടികൂടിയത്. തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരാഴ്ചയായി ഇയാള്‍ താമസിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ഹൈബ്രിഡ് കഞ്ചാവ് ശേഖരം പിടികൂടിയത്. ഇതേ ഫ്ലാറ്റിലാണ് പെരുമ്പാവൂർ എഎസ്പി താമസിക്കുന്നത്. പിടികൂടിയ ഹൈബ്രിഡ് കഞ്ചാവിന് വിപണിയില്‍ 17 കോടി വില വരും എന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക