ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലില്‍ ശ്രീലങ്ക എ ടീമിനെതിരെ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട്. കേവലം 29 പന്തില്‍ 94 റണ്‍സാണ് ഇന്ത്യ എ ഓപ്പണര്‍ സൂര്യവംശി അടിച്ചെടുത്തത്. സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിനിടെ സൂര്യവംശി 30-ാം പന്തില്‍ പുറത്താവുകയായിരുന്നു. വെറും 11 പന്തില്‍ സൂര്യവംശി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന ലോക റെക്കോഡും സൂര്യവംശി സ്വന്തമാക്കി.

തുടര്‍ന്നും 15-കാരന്‍ ആക്രമിച്ച്‌ കളിച്ചു. എന്നാല്‍ സെഞ്ചുറിക്കരികെ വീഴുകയായിരുന്നു. എട്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ 132 റണ്‍സ് ചേര്‍ത്ത ശേഷമാണ് സൂര്യവംശി മടങ്ങിയത്. സൂര്യവംശി ക്രീസിലുള്ളപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോര്‍ 950 വരെയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക