കൊള്ളപ്പലിശക്കാരെ കണ്ടെത്താന്‍ നടത്തിയ ‘ഓപ്പറേഷന്‍ ഷൈലോക്കി’ല്‍ കുടുങ്ങിയത് സി.പി.എം ചെറുവള്ളി ലോക്കല്‍ കമ്മിറ്റിയംഗവും വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സംസ്ഥാന നേതാവും സി.ഐ.ടി.യു.ജില്ല കമ്മിറ്റിയംഗവുമായ മുകേഷ് മുരളി (45) . വഞ്ചനാകുറ്റത്തിനും കേരള മണി ലെന്‍ഡേര്‍സ് ആക്‌ട് പ്രകാരവും ചിട്ട് ഫണ്ട് ആക്‌ട് പ്രകാരവും വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

നിയമ വിരുദ്ധമായി കൈക്കലാക്കിയ 10 ആധാരങ്ങളും ഒരു ബ്ലാങ്ക് ചെക്കും ആര്‍. സി ബുക്കും നാല് ചെക്ക് ബുക്കുകളും 4 ബാങ്ക് പാസ് ബുക്കുകളും രണ്ട് ഫിനാന്‍സ് കമ്ബനി രസീതുകളും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു ലോറിയും പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊന്‍കുന്നം തെക്കേത്തുകവലയില്‍ ആര്‍. എസ്. എസ്. നേതാവ് രമേശിന്റെ കാല് വെട്ടിയ കേസില്‍ ഉള്‍പ്പെടെ ക്രിമിനല്‍ കേസില്‍ പ്രതിയാണ് മുകേഷ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക