ആപ്പിള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ 18 സീരീസിലെ പ്രോ മോഡലുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്ത്.ഡിസ്‌പ്ലേ ഡിസൈനിലും ക്യാമറ സാങ്കേതികവിദ്യയിലും വിപ്ലവകരമായ മാറ്റങ്ങളുമായാണ് ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്സ് എന്നിവ എത്തുന്നത്.

ഫുള്‍ സ്ക്രീൻ അനുഭവം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ ഐഫോണുകളിലുള്ള ‘ഡൈനാമിക് ഐലൻഡ്’ ഒഴിവാക്കി, പകരം ഡിസ്‌പ്ലേയ്ക്ക് താഴെ (Under-display) ഫേസ് ഐഡി സെൻസറുകള്‍ നല്‍കാനാണ് ആപ്പിള്‍ നീക്കം. ഇതോടെ ഡിസ്‌പ്ലേയില്‍ ക്യാമറയ്ക്കായി ഒരു ചെറിയ പഞ്ച്-ഹോള്‍ മാത്രമാകും ഉണ്ടാവുക. ഇത് ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്ത ഫുള്‍-സ്ക്രീൻ അനുഭവം നല്‍കും.

ക്യാമറയില്‍ വമ്പൻ മാറ്റങ്ങള്‍

പ്രൊഫഷണല്‍ ക്യാമറകളില്‍ കണ്ടുവരുന്ന ‘മെക്കാനിക്കല്‍ ഐറിസ്’ (Variable Aperture) സിസ്റ്റം ഐഫോണ്‍ 18 പ്രോയില്‍ ആപ്പിള്‍ പരീക്ഷിക്കുന്നുണ്ട്. ലെൻസിലേക്ക് പ്രവേശിക്കുന്ന വെളിച്ചത്തിന്റെ അളവ് നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. ഇത് കുറഞ്ഞ വെളിച്ചത്തിലും മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ നല്‍കുന്നതിനൊപ്പം സ്വാഭാവികമായ ‘ബൊക്കെ’ (Bokeh) ഇഫക്റ്റും വാഗ്ദാനം ചെയ്യുന്നു. സാംസങ്ങില്‍ നിന്നുള്ള പുതിയ സെൻസറുകളായിരിക്കും ഇതിനായി ഉപയോഗിക്കുക.

അതിവേഗ ചിപ്പ്

ആപ്പിളിന്റെ ഏറ്റവും പുതിയ A20 പ്രോ ചിപ്പിലായിരിക്കും ഈ ഫോണുകള്‍ പ്രവർത്തിക്കുക. അത്യാധുനികമായ 2nm പ്രോസസ്സില്‍ നിർമ്മിക്കുന്ന ഈ ചിപ്പ് മുൻ മോഡലുകളെക്കാള്‍ 15 ശതമാനം കൂടുതല്‍ വേഗതയും 30 ശതമാനം കുറഞ്ഞ ഊർജ്ജ ഉപഭോഗവും ഉറപ്പാക്കും. മികച്ച ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഫീച്ചറുകള്‍ക്കും ഈ ചിപ്പ് കരുത്തുപകരും.

ഭാവിയിലെ മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ കൂടി സ്മാർട്ട് ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ആപ്പിള്‍ ഇപ്പോള്‍. വരും മാസങ്ങളില്‍ ഈ ഫീച്ചറുകളെക്കുറിച്ചുള്ള കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക