ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിയെ ഭാര്യ ബ്രിജിറ്റ് വിമാനത്തില്‍ െവച്ച്‌ തല്ലിയ സംഭവം സത്യമാണെന്നും അതിന് പിന്നില്‍ ഇറാനിയന്‍ നടിയുമായി മാസങ്ങള്‍ നീണ്ട ബന്ധത്തില്‍ തര്‍ക്കം ഉണ്ടായിരുന്നതായും ആരോപണം.പാരീസ് മാച്ച്‌ ജേണലിസ്റ്റ് ഫ്‌ലോറിയന്‍ താര്‍ദിഫ് എഴുതിയ പുതിയ പുസ്തകത്തിലാണ് വിവരമുള്ളത്.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും (48) ഇറാനിയന്‍ നടി ഗോള്‍ഷിഫ്‌തേ ഫറഹാനിയും (42) തമ്മില്‍ മാസങ്ങളോളം ‘പ്ലാറ്റോണിക്’ (ലൈംഗികമല്ലാത്ത സൗഹൃദം) ബന്ധത്തില്‍ ആയിരുന്നുവെന്ന് താര്‍ദിഫ് പുസ്തകത്തില്‍ ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം വിയറ്റ്നാം സന്ദര്‍ശനത്തിനിടെ വിമാനത്തില്‍ വെച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇറാനിയന്‍ നടി ഗോള്‍ഷിഫ്‌തേ ഫറഹാനിയും തമ്മിലുള്ള സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രഥമ വനിത ബ്രിജിറ്റ് മാക്രോണ്‍ അദ്ദേഹത്തെ തള്ളിയതായി പുതിയ പുസ്തകം വെളിപ്പെടുത്തുന്നു. വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് നടന്ന ഈ സംഭവം അന്ന് ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇത് വെറും തമാശയായിരുന്നു എന്നാണ് അന്ന് ദമ്പതികള്‍ പ്രതികരിച്ചിരുന്നത്.

മാക്രോണും ഫറഹാനിയും തമ്മില്‍ മാസങ്ങളോളം അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പത്രപ്രവര്‍ത്തകന്‍ ഫ്‌ലോറിയന്‍ താര്‍ദിഫ് ആരോപിക്കുന്നു. ‘നിങ്ങള്‍ വളരെ സുന്ദരനാണ്’ എന്ന് നടി മാക്രോണിന് സന്ദേശം അയച്ചതായും, തിരിച്ചും അത്തരം സന്ദേശങ്ങള്‍ അയച്ചതായും പുസ്തകത്തില്‍ പറയുന്നു. ഹനോയിയില്‍ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഭര്‍ത്താവിന്റെ ഫോണിലെ സന്ദേശങ്ങള്‍ കണ്ട ബ്രിജിറ്റ് നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നുവെന്ന് താര്‍ദിഫ് പറയുന്നു.

വിമാനത്താവളത്തിലെ ആ സംഭവം ഈ വിഷയവുമായി ബന്ധപ്പെട്ടതാണെന്ന വാര്‍ത്തകള്‍ ബ്രിജിറ്റുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു.തല്ലി എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ ‘വ്യാജം’ എന്ന് തള്ളിക്കളഞ്ഞ കൊട്ടാരം, പുസ്തകത്തിലെ പുതിയ വെളിപ്പെടുത്തലുകളില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗോള്‍ഷിഫ്‌തേ ഫറഹാനിയും ഈ വിഷയത്തില്‍ നിലവില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മാക്രോണും നടിയും തമ്മിലുള്ള ബന്ധം കേവലം സൗഹൃദം മാത്രമായിരുന്നുവെന്നും എന്നാല്‍ സന്ദേശങ്ങള്‍ പരിധി ലംഘിച്ചെന്നുമാണ് അവകാശവാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക