2024 ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണ്‍ ചുംബനം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ ഒരു കൈ മാക്ക്രോണിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച്‌ അദ്ദേഹത്തിന്റെ കഴുത്തില്‍ ചുംബിക്കുന്നത് പ്രചരിക്കുന്ന ഫോട്ടോയില്‍ കാണാം.

അവരുടെ മറ്റേ കൈ ഫ്രഞ്ച് പ്രസിഡന്റിന്റെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടല്‍ തന്റെ നോട്ടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തില്‍ കാണാം. പുരോഗമനപരമായ കാര്യങ്ങളില്‍ എപ്പോഴും മുന്നില്‍നില്‍ക്കുന്ന, ചുംബനം അഭിവാദ്യത്തിന്റെ ഒരു സാധാരണ രൂപം മാത്രമായ ഫ്രാന്‍സിലപോലും ഈ ചുംബനം കണ്ട് പുരികമുയര്‍ത്താന്‍ ആളുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫ്രഞ്ച് മാസികയായ മാഡം ഫിഗാരോയാണ് ചിത്രം ആദ്യം ഹൈലൈറ്റ് ചെയ്തത്. ‘ആളുകളെ എങ്ങനെ തന്നെക്കുറിച്ചു സംസാരിപ്പിക്കാമെന്ന് കൃത്യമായി അറിയാവുന്ന ഒരാളായാണ് മാഗസിന്‍ ഔഡിയാ-കാസ്റ്റേരയെ വിശേഷിപ്പിച്ചത്. 2024ലെ പാരീസ് ഒളിമ്ബിക്‌സിന് കഴിഞ്ഞയാഴ്ച തുടക്കമായി. വെള്ളിയാഴ്ച നടന്ന ഒളിമ്ബിക്‌സ് ഉദ്ഘാടന ചടങ്ങ് ഒരു സ്റ്റേഡിയത്തിന് പുറത്ത് നടന്ന ആദ്യ ഉദ്ഘാടന ചടങ്ങെന്ന നിലയില്‍ ചരിത്രപരമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക