രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്.വിലവർധനവ് നിലവില്‍ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റർ ഡീസലിന് നല്‍കേണ്ടത്.

പെട്രോള്‍ ഡീസല്‍ വർധനവിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയും വർധിക്കും. പശ്ചിമേഷ്യൻ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ച്‌ ദിവസങ്ങളായി ഉണ്ടായിരുന്നു. ഇന്ധന ഉപയോഗം കുറക്കണമെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവത്തെ പ്രഖ്യാപനം വിലവർധിപ്പിക്കുന്നതിന്റെ മുന്നോടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ധന നിയന്ത്രണംഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും ഓയില്‍ സെക്രട്ടറി നീരജ് മിത്തല്‍ അറിയിച്ചു. ഇന്ത്യയില്‍ നിലവില്‍ 60 ദിവസത്തേക്കുള്ള ഇന്ധന ശേഖരവും 45 ദിവസത്തേക്കുള്ള എല്‍പിജി ശേഖരവും ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക