വേനലില്‍ വെന്തുരുകുകയാണ് കേരളം. അതുകൊണ്ടു തന്നെ പലരുടെയും വീട്ടില്‍ ഇപ്പോള്‍ എസിയും വെച്ച്‌ കഴിഞ്ഞു. പക്ഷെ തണുപ്പ് കിട്ടുമ്ബോള്‍ കൂടെ കറണ്ട് ബില്ല് കൂടി വരുമെന്ന വിവരം മറക്കേണ്ട.പലരുടെയും വീട്ടിലെ കറണ്ട് ബില്ലിന്റെ വിഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കറണ്ട് ബില്ലിനെ പേടിക്കാതെ എസി ഉപയോഗിക്കാൻ സാധിക്കും. അത് എന്തൊക്കെയാണെന്ന് നോക്കിയാലോ ?

താപനില ശ്രദ്ധിക്കണം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസിയുടെ ശരിയായ താപനില ക്രമീകരിക്കുന്നത് ചെലവ് കുറയ്ക്കാൻ നല്ലതാണ്. താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതാണ് ഇപ്പോഴും നല്ലത്. താപനില ഓരോ ഡിഗ്രി കൂട്ടുമ്ബോഴും 6 ശതമാനം വരെ വൈദ്യുതി ലാഭിക്കാൻ സാധിക്കും. അതുപോലെ തന്നെ 18 ഡിഗ്രിയിലും മറ്റും എസി പ്രവർത്തിപ്പിക്കുന്നത് കറണ്ട് ബില്ല് കൂട്ടും.

എസി പ്രവർത്തിപ്പിക്കുന്നതിന് ഒപ്പം തന്നെ കുറഞ്ഞ വേഗതയില്‍ സീലിംഗ് ഫാൻ കൂടി ഇടണം. ഇത് എസിയുടെ തണുപ്പ് മുറി മുഴുവൻ വ്യാപിക്കാനിടയാക്കും. ഇങ്ങനെ ചെയ്യുമ്ബോള്‍ താപനില രണ്ട് ഡിഗ്രി കൂടി കൂട്ടി ഇടാൻ സാധിക്കും.

വാതിലുകളും ജനലുകളും അടയ്ക്കണേ

എസി പ്രവർത്തിക്കുന്ന മുറിയിലെ വാതിലുകളും ജനലുകളും പൂർണമായി അടയ്ക്കണം. ജനലിന്റെ വിടവുകളിലൂടെയോ വാതിലിന് അടിയിലുളള വിടവുകളിലൂടെയോ തണുത്ത വായു പുറത്ത് പോകുകയാണെങ്കില്‍ അത് എസിയുടെ പ്രവർത്തനം കൂടാനും കാരണമാകും. ജനലുകളില്‍ കട്ടിയുളള കർട്ടൻ ഇടുന്നത് പുറത്തുനിന്നുളള ചൂട് അകത്തുകടക്കാതെ തടയാനും സഹായകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക