എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരുന്നാല്‍ വൻ തുക ലാഭം നേടാമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

കെഎസ്ഇബി ടിപ്സ് ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • പമ്ബ് സെറ്റ്, വാട്ടർ ഹീറ്റ‌ർ, മിക്‌സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവ ഉയർന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇവ ഉപയോഗിക്കുന്നതും വൈദ്യുത വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതും വൈകുന്നേരം ആറ് മണിക്ക് ശേഷം പാടില്ല.
  • ഇക്കാര്യങ്ങള്‍ പകല്‍ സമയത്ത് ചെയ്‌താല്‍ വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം നേടാനാകും.
  • പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറില്‍ 25 ശതമാനം അധിക നിരക്ക് ബാധകമാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക