KeralaNews

ഉപഭോക്താക്കള്‍ക്ക് ആശ്വാസം ; വൈദ്യുതി ബില്ലിലെ ഇന്ധന സർചാർജ് കുറച്ച്‌ കെഎസ്‌ഇബി ; വിശദാംശങ്ങൾ വായിക്കാം

ഉപയോക്താക്കള്‍ക്ക് ആശ്വാസമായി വൈദ്യുതി ചാര്‍ജ്. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാന്‍ തീരുമാനം.മാര്‍ച്ച്‌ മാസം മുതിലാണ് പുതിക്കിയ ഇന്ധന ചാര്‍ജോട് കൂടിയ ബില്ല് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 6 പൈസയും രണ്ട് മാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് എട്ട് പൈസയുമായിരിക്കും ഇന്ധ സര്‍ചാര്‍ജ് കുറയുക.

മുന്‍പ് ഇത് 10 പൈസയായിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനു ചിലവാക്കുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്‌ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണ് കുറഞ്ഞത്.അതേസമയം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന 9 പൈസ കഴിഞ്ഞ മാസം ഒഴിവാക്കിയിരുന്നു. ഫെബ്രുവരി ഒന്ന് മുതലാണ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്‌ഇബി അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്ന 19 പൈസയില്‍ നിന്ന് ഒമ്ബത് പൈസ കുറവ് വരുത്തിയതോടെയാണ് തീരുമാനം. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ താരിഫ് റെഗുലേഷന്‍ 87-ാം ചട്ടം പരിഷ്‌കരിച്ച്‌ കൊണ്ട് 29.05.2023-ല്‍ കെഎസ്‌ഇആര്‍സി പുറപ്പെടുവിച്ചിട്ടുണ്ട്.

പരമാവധി 10 പൈസ വരെ ഇന്ധന സര്‍ചാര്‍ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ ലൈസന്‍സികളെ അനുവദിച്ച്‌ വ്യവസ്ഥ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കെഎസ്‌ഇബി സ്വമേധയ പിടിച്ചിരുന്ന യൂണിറ്റിന് 10 പൈസ സര്‍ചാര്‍ജ് ഫെബ്രുവരിയിലും പിടിക്കും എന്ന് അറിയിച്ചിരുന്നു. ഈ സര്‍ചാര്‍ജാണ് മാര്‍ച്ച്‌ മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

അതേസമയം ഇന്ധന സര്‍ചാര്‍ജ് 9 പൈസ നിരക്കില്‍ കമ്മിഷന്റെ അംഗീകാരത്തോടെയാണ് തുടര്‍ന്നിരുന്നത്. നിലവില്‍ 2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ സ്വമേധയാ പിരിക്കുന്ന 10 പൈസ നിരക്കില്‍ വന്ന ഇന്ധന സര്‍ചാര്‍ജിന് പുറമെ പിരിക്കുന്ന സര്‍ചാര്‍ജ് ആണ് 9 പൈസ നിരക്കില്‍ കമ്മിഷന്റെ അംഗീകാരത്തോടെ തുടര്‍ന്നു പോയിരുന്നത്.

എന്നാല്‍, ഫെബ്രുവരി മുതല്‍ കെഎസ്‌ഇബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സര്‍ചാര്‍ജ് മാത്രമേ നിലവിലുണ്ടാവുകയുള്ളു എന്ന് കെഎസ്‌ഇബി വ്യക്തമാക്കിയിരുന്നു. 2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതാണ് ഇതിന് കാരണമെന്നും കെഎസ്‌ഇബി വ്യക്തമാക്കി. ഇതിനാണ് മാര്‍ച്ച്‌ മാസത്തില്‍ മാറ്റം വരുത്തി 6 പൈസയായി ചുരുക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button