ഇറാന്‍ സര്‍ക്കാരിന് വേണ്ടി കോടിക്കണക്കിന് രൂപയുടെ അന്താരാഷ്ട്ര ആയുധ ഇടപാടുകള്‍ നടത്തിയതിന് ഇറാനിയന്‍ വംശജയായ യുവതി അറസ്റ്റില്‍.ശനിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് 44 കാരിയായ ഷമിം മാഫിയെ അറസ്റ്റ് ചെയ്തത്. യുവതി ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു നാടകീയമായ അറസ്റ്റ്.

അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഇറാനിയന്‍ നിര്‍മ്മിത ആയുധങ്ങള്‍ സുഡാനിലേക്ക് വില്‍ക്കാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റമെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2025 ല്‍ ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറ്റ്ലസ് ഇന്റര്‍നാഷണല്‍ ബിസിനസ് എന്ന കമ്പനിയെ മറയാക്കി ഇവര്‍ കുറ്റകൃത്യം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇറാന്‍ സൈന്യം ഉപയോഗിക്കുന്ന മൊഹാജര്‍ 6 വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ വിതരണം ചെയ്യാനുള്ള കരാറില്‍ യുവതി ഏര്‍പ്പെട്ടതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ 2023 മുതല്‍ സുഡാന്റെ പ്രതിരോധ മന്ത്രാലയത്തിലേക്ക് 55000 ഫ്യൂസ് ബോംബുകള്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.ഇറാന്റെ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി മന്ത്രാലയവുമായി മാഫി നേരിട്ടു ബന്ധപ്പെട്ടിരുന്നത് വ്യക്തമാക്കുന്ന ഫോണ്‍ രേഖകളുണ്ടെന്നും കോടതി കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക