മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണ്‍ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി.തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വിവേകും ഭാര്യയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയത്. തികച്ചും സ്വകാര്യമായ സന്ദർശനമായതിനാല്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല.

ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ വിവേക് കിരണിനെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം അഡ്മിനിസ്ട്രേറ്റർക്കൊപ്പം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച്‌ ദർശനം നടത്തി. ഉപദേവതാലയങ്ങളിലും കാര്യാലയ ഗണപതി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, സന്ദർശനത്തിനിടെയുണ്ടായ ചില സംഭവങ്ങള്‍ വിവാദത്തിന് വഴിവെച്ചു. വിവേക് കിരണിൻ്റെയും കുടുംബത്തിൻ്റെയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ പൊലീസ് തടയുകയും ദൃശ്യങ്ങള്‍ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്യാൻ ആവ്യപ്പെടുകയുമായിരുന്നു. സ്വകാര്യ സന്ദർശനമായതിനാല്‍ ദൃശ്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ഗുരുവായൂരില്‍ വിഐപികള്‍ ദർശനം നടത്തുന്നത് സാധാരണ ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കാറുണ്ടെങ്കിലും വിവേക് കിരണിൻ്റെ വരവ് ആരെയും അറിയിച്ചിരുന്നില്ല. മാധ്യമപ്രവർത്തകനെ തടഞ്ഞ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക