പുതിയ സ്മാർട്ട്‌ഫോണുകളില്‍ ആധാർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു.ആപ്പിള്‍, സാംസങ് തുടങ്ങിയ പ്രമുഖ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കളുടെ ശക്തമായ വിയോജിപ്പിനെത്തുടർന്നാണ് ഐടി മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ഫോണുകളില്‍ ആപ്പുകള്‍ നിർബന്ധമാക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന് ആപ്പിളും സാംസങ്ങും ചൂണ്ടിക്കാട്ടി.

ഇന്ത്യക്ക് വേണ്ടി മാത്രം പ്രത്യേക സോഫ്റ്റ്‌വെയറോട് കൂടിയ ഫോണുകള്‍ നിർമ്മിക്കുന്നത് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കമ്പനികള്‍ സർക്കാരിനെ അറിയിച്ചു. ഡിജിറ്റല്‍ സേവനങ്ങള്‍ വേഗത്തിലാക്കാൻ എല്ലാ ഫോണുകളിലും ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാൻ യുഐഡിഎഐ നേരത്തെ ഐടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചർച്ചകള്‍ക്കൊടുവില്‍ ഇത് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ 134 കോടിയിലധികം പേർ ആധാർ ഉപയോഗിക്കുന്നുണ്ട്. ബാങ്കിംഗ്, യാത്രകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആധാർ ആപ്പ് ഉപകരിക്കുമെങ്കിലും അത് ഫോണുകളില്‍ നിർബന്ധമാക്കില്ലെന്ന തീരുമാനം സ്മാർട്ട്‌ഫോണ്‍ വിപണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക