മൊബൈല്‍ സ്റ്റോറേജ് നിറയാൻ പല കാരണങ്ങളുണ്ട്. ഫോട്ടോകളും വീഡിയോകളും മാത്രമല്ല ഫോണിലെ ‘സ്റ്റോറേജ് ഫുള്‍’ പ്രശ്നത്തിന് കാരണം. മാസത്തിലൊരിക്കല്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ ഫോണ്‍ വേഗത്തിലാക്കാം.’മൊബൈല്‍ സ്റ്റോറേജ് ഫുള്‍’ എന്ന മെസേജ് കാണുമ്പോള്‍ മടുപ്പും ദേഷ്യവും തോന്നാറുണ്ടോ? ഫോട്ടോകളും വീഡിയോകളും മാത്രമല്ല ഇതിന് കാരണം. ആപ്പുകള്‍, ഡൗണ്‍ലോഡുകള്‍, കാഷെ ഫയലുകള്‍ എന്നിവയും സ്റ്റോറേജ് നിറയ്ക്കും.
ഫോണില്‍ കൂടുതല്‍ സ്ഥലം അപഹരിക്കുന്നത് കാഷെ (Cache) ഫയലുകളാണ്. ഇൻസ്റ്റാഗ്രാം, യൂട്യൂബ് പോലെയുള്ള ആപ്പുകള്‍ വേഗത്തില്‍ പ്രവർത്തിക്കാൻ ഇത് സഹായിക്കുമെങ്കിലും സ്റ്റോറേജ് കുറയ്ക്കും. സെറ്റിംഗ്സില്‍ പോയി ആപ്പുകളുടെ കാഷെ ക്ലിയർ ചെയ്യാം. സ്റ്റോറേജ് പ്രശ്നത്തിലെ പ്രധാന വില്ലൻ വാട്സ്‌ആപ്പാണ്. ഗ്രൂപ്പുകളില്‍ വരുന്ന ഫോട്ടോ, വീഡിയോ, ഫയലുകള്‍ എന്നിവയെല്ലാം സ്റ്റോറേജ് നിറയ്ക്കും. വാട്സ്‌ആപ്പ് സെറ്റിംഗ്സിലെ ‘മാനേജ് സ്റ്റോറേജ്’ വഴി ഇവ ഡിലീറ്റ് ചെയ്യാം.
പലരും മറക്കുന്ന ഒന്നാണ് ‘ഡൗണ്‍ലോഡ്സ്’ ഫോള്‍ഡറും ‘ട്രാഷ്’ ഫോള്‍ഡറും. ഇവിടെ അനാവശ്യമായി കിടക്കുന്ന വലിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യുക. ഗാലറിയിലെ ട്രാഷ് ബിൻ ക്ലിയർ ചെയ്യാനും മറക്കരുത്. ഈ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാൻ ‘Files by Google’ ആപ്പ് സഹായിക്കും. മാസത്തിലൊരിക്കല്‍ വാട്സ്‌ആപ്പ്, കാഷെ, ഡൗണ്‍ലോഡ്സ്, ട്രാഷ് എന്നിവ ക്ലീൻ ചെയ്യുന്നത് ഫോണിന്റെ വേഗതയും പ്രകടനവും മെച്ചപ്പെടുത്തും.












