ആധാർ വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി സർക്കാർ. അടുത്തവർഷം ജൂണ്‍ 14 വരെയാണ് കാലാവധി നീട്ടിയത്.myAadhaar പോർട്ടല്‍ വഴി മാത്രമായിരിക്കും സൗജന്യ സേവനം ലഭിക്കുക.

പത്തുവർഷത്തിനുമുമ്ബ് ആധാർ ലഭിച്ചവരും അതില്‍ അപ്ഡേറ്റുകളൊന്നും വരുത്താത്തവരുമാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളായ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്ബർ, ഇമെയില്‍ അഡ്രസ് തുടങ്ങിയവ മാറ്റാൻ സാധിക്കും.

ആധാർ കാർഡ് ഓണ്‍ലൈനിലൂടെ എങ്ങനെ സൗജന്യമായി പുതുക്കാം

1.യുഐഡിഎഐ വെബ്സൈറ്റായ https://uidai.gov.in/ സന്ദർശിക്കുക.

2. ഉപയോക്താവിന്റെ ആധാർ നമ്ബർ, ക്യാപ്ച്ചാ തുടങ്ങിയവ നല്‍കുക. ശേഷം മൊബൈല്‍ നമ്ബറുമായി ബന്ധപ്പെട്ട് ‘സെന്റ് ഒടിപി’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

3. അടുത്തതായി ‘അപ്ഡേറ്റ് ഡെമോഗ്രഫിക്‌സ് ഡാറ്റ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് മാറ്റം വരുത്തേണ്ടവ അപ്‌ഡേറ്റ് ചെയ്യുക.

4. തുടർന്ന് ‘പ്രൊസീഡ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തു നല്‍കുക.

5. അവസാനമായി ‘സബ്മിറ്റ്’ എന്നതില്‍ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നല്‍കിയ വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി വെരിഫൈ ചെയ്യുക.

6. ഒടുവില്‍ ‘അപ്ഡേറ്റ് റിക്വസ്റ്റ് നമ്ബർ’ നല്‍കി, വരുത്തിയ മാറ്റങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.

ബയോമെട്രിക് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ സൗജന്യമായി പുതുക്കാൻ സാധിക്കില്ല. ഇതിനായി ആധാർ എൻറോള്‍മെന്റ് കേന്ദ്രങ്ങളെതന്നെ സമീപിക്കേണ്ടതുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക