ഭാരതീയ ജനത പാർട്ടിയുടെ രണ്ടാം ഘട്ടസ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു. 39 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ആറന്മുളയില്‍ കുമ്മനം രാജശേഖരൻ ആണ് സ്ഥാനാർത്ഥി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ എതിരാളിയാകുന്നത് കെ രഞ്ജിത്ത് ആണ്. ഗുരുവായൂരില്‍ ആണ് മത്സരിക്കുക, നാട്ടിക മണ്ഡലത്തില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേർന്ന സി സി മുകുന്ദൻ സ്ഥാനാർഥിയാകും.
കുണ്ടറയില്‍ ബിഗ്ഗ്‌ബോസ് തരാം റോബിൻ രാധാകൃഷ്ണനാണ് ജനവിധി തേടുക. കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ എന്നിവർ മത്സരിക്കും. തിരുവനന്തപുരം സെൻട്രല്‍, കണ്ണൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെയുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
അതിനിടെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയെ ചൊല്ലി തർക്കങ്ങള്‍ ഉടലെടുത്തിരുന്നു. മുതിർന്ന നേതാക്കള്‍ക്ക് മത്സരിക്കാൻ അവസരം നല്‍കാത്തതാണ് അതൃപ്തിക്ക് ഇടയാക്കിയത്. പി എസ് ശ്രീധരൻപിള്ളയെ ചെങ്ങന്നൂരില്‍ മത്സരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പട്ടിക പട്ടിക പുറത്തുവന്നപ്പോഴാകട്ടെ തോറ്റ എം വി ഗോപകുമാറിനെ ആണ് പരിഗണിച്ചത്. ഇത് ഡീലെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരാനിടയാക്കി.
സജി ചെറിയാനും ബിജെപിയും തമ്മില്‍ ഒത്തുകളിയെന്നാണ് ആക്ഷേപം. അതേസമയം, ശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന എം ടി രമേശ് ആ സീറ്റ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ തൃശൂർ സെറ്റ് നല്‍കിയതാവട്ടെ പത്മജ വേണുഗോപാലിനും. ഇതില്‍ അതൃപ്തി അറിയിച്ച എം ടി രമേശ് ഇനി ഒരിടത്തും താൻ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സീറ്റ് ഉറപ്പിച്ചുകൊണ്ട് കൊടുങ്ങല്ലൂരില്‍ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച ആളാണ് ബി ഗോപാലകൃഷ്ണൻ. എന്നാല്‍ കൊടുങ്ങല്ലൂർ സീറ്റില്‍ അദ്ദേഹത്തെ പരിഗണിക്കാത്തതും നീരസത്തിനിടയാക്കി. അതേസയമം ഗുരുവായൂർ സീറ്റ് ബി ഗോപാലകൃഷ്ണന് നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

















