ആന്ധ്രാപ്രദേശിലെ ഒരു സർക്കാർ സ്കൂളില്‍ നിന്നുള്ള ഒരു വീഡിയോയില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള പ്രശ്നമായിരുന്നു ചിത്രീകരിച്ചിരുന്നത്.പെട്ടെന്ന് വിദ്യാർത്ഥി അധ്യാപകന്‍റെ നെഞ്ചില്‍ ഇടിക്കുകയും അദ്ദേഹം മുന്നോട്ട് വളയുന്നതും വീഡിയോയില്‍ കാണാം. ആന്ധ്രാപ്രദേശിലെ എൻ‌ടി‌ആർ ജില്ലയിലെ വീരവള്ളി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് ഹൈസ്കൂളിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

ഇടിച്ചത് 10 ക്ലാസ് വിദ്യാർത്ഥി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാപ്പുലപാഡു മണ്ഡലത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയും ഒരു അധ്യാപകനും തമ്മിലുള്ള ചെറിയ തർക്കം പെട്ടെന്നാണ് രൂക്ഷമായത്. വിദ്യാർത്ഥിയെ ശാസിക്കുന്നതിനിടെ അധ്യാപകൻ തെറിവിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥി അധ്യാപകനെ മർദ്ദിച്ചുവെന്ന് പറയപ്പെടുന്നു. സംഭവ സമയം ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും ജീവനക്കാർക്കും മുന്നില്‍ വെച്ച്‌ വിദ്യാർത്ഥി അധ്യാപകന്‍റെ ഇടിക്കുന്നത് കാണാം. പിന്നാലെ അധ്യാപകൻ വേദന കൊണ്ട് മുന്നോട്ട് കുനിയുന്നു. ഇതോടെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഇടപെട്ട് ഇരുവരെയും ഇരുവരെയും അവിടെ നിന്നും മാറ്റുന്നതും വീഡിയോയില്‍ കാണാം.

ഇരുവർക്കുമെതിരെ നെറ്റിസെന്‍സ്

വീഡിയോ വൈറലായതിന് പിന്നാലെ ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പെരുമാറ്റത്തില്‍ നിരവധി പേർ ആശങ്ക രേഖപ്പെടുത്തി. കുട്ടികള്‍ ധാർമ്മിക മൂല്യങ്ങള്‍ പഠിക്കേണ്ടത് ക്ലാസ് മുറികളില്‍ നിന്നല്ലെന്നും അത് വീടുകളില്‍ നിന്നും ശീലിക്കേണ്ടതാണെന്നും ചിലരെഴുതി. അധ്യാപകരെ വിദ്യാർത്ഥികള്‍ മർദ്ദിക്കുകയെന്നാല്‍ സാമൂഹികമായും സാംസ്കാരികമായും നമ്മള്‍ അത്രയേറെ അധഃപതിച്ചെന്നതിന് തെളിവാണെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ പരാജയമാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. വിദ്യാർത്ഥിക്കെതിരെ നിയമ നടപടി വേണമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. അതേസമയം അധ്യാപകന് വിദ്യാർത്ഥികളെ ശാസിക്കാമെന്നല്ലാതെ തെളിവിളിക്കാൻ അവകാശമില്ലെന്നും വിദ്യാർത്ഥികള്‍ക്കും ആത്മാഭിമാനമുണ്ടെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു. സംഭവത്തെ കുറിച്ച്‌ വിദ്യാഭ്യാസ അധികൃത‍ർ അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക