പത്താം നിലയില്‍ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാല്‍ക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടില്‍ കെട്ടി ഇറക്കി അമ്മ സാരി തിരികെ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.ഫരീദാബാദില്‍ നിന്നാണ് ഈ അസ്വസ്ഥകരമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റില്‍ നിന്ന് സാരി എടുക്കാൻ ഒരു സ്ത്രീ തന്‍റെ ഇളയ മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ താഴേക്ക് ഇറക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭയപ്പെടുത്തുന്ന വീഡിയോ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫരീദാബാദിലെ സെക്ടർ 82 ലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. പത്താം നിലയില്‍ നിന്നും കുട്ടിയെ ബെഡ്ഷീട്ടില്‍ കെട്ടിയിറക്കുകയും വലിച്ച്‌ കയറ്റുകയും ചെയ്യുന്ന വീഡിയോ തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നാണ് പകർത്തിയത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഒരു കുട്ടി ഒമ്പാം നിലയുടെ ബാല്‍ക്കെണിയില്‍ നിന്നും ഒരു കുട്ടി ബെഡ്ഷീട്ടില്‍ മുറുക്കെ പിടിച്ചിരിക്കുമ്പോള്‍ പത്താം നിലയില്‍ നിന്നും പ്രായമായ ഒരു സ്ത്രീയും കുട്ടിയുടെ അമ്മയുടെ ബെഡ്ഷീറ്റ് മുകളിലേക്ക് വലിച്ച്‌ കയറ്റാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം അവരുടെ അടുത്തായി മറ്റ് രണ്ട് കുട്ടികള്‍ നില്‍ക്കുന്നതും കാണാം. കുട്ടിയെ അപകടകരമായ രീതിയില്‍ രണ്ട് സ്ത്രീകളും ചേർന്ന് വലിച്ച്‌ കയറ്റുന്നു. ഈ സമയം എട്ടാം നിലയില്‍ മറ്റൊരു സ്ത്രീ ഇതൊന്നും അറിയാതെ തന്‍റെ ജോലികളില്‍ മുഴുകിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

സാരിയോ കുട്ടിയോ വലുത്?

ഒരു സാരിയെടുക്കാൻ വേണ്ടി സ്വന്തം കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ നിയമ നടപടി എടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. മകന്‍റെ ജീവനേക്കാള്‍ വലുതാണോ സ്ത്രീയ്ക്ക് സാരിയെന്നായിരുന്നു നിരവധി പേർ ചോദിച്ചത്. വീഡിയോ കണ്ട പലരും അസ്വസ്ഥകരമായ കാഴ്ചയാണതെന്ന് ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ചും ഫ്ലാറ്റിന്‍റെ ഉയരം കാണിക്കുമ്പോള്‍ ഭയം തോന്നുന്നെന്ന് ചിലരെഴുതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക