ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ ഹിന്ദുമത വിശ്വാസിയായ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ഇസ്ലാമിക പ്രാർത്ഥനകള്‍ ഹോംവർക്കായി നല്‍കിയെന്ന് പരാതി.ആറ് വയസുകാരനായ കുട്ടി സ്കൂളില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ ഹോംവർക്ക് ഡയറിയില്‍ ‘ഒന്നാമത്തെയും രണ്ടാമത്തെയും കലിമയും’ ‘ഫാത്തിഹയും’ വായിക്കാൻ നിർദ്ദേശിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂള്‍ അധികൃതർ അന്വേഷണ പരിധിയിലാണ്.
കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കുടുംബം വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുട്ടിയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഒരു മതപരമായ കാര്യങ്ങളും ചെയ്യാൻ നിർബന്ധിക്കരുതെന്ന് കാണിച്ച് മാതാപിതാക്കള്‍ സ്കൂള്‍ മാനേജ്‌മെന്റിനെ സമീപിച്ചു.
ആദ്യം ഇത് എല്ലാവർക്കും നിർബന്ധമാണെന്ന് സ്കൂള്‍ അധികൃതർ പറഞ്ഞെങ്കിലും, തെറ്റായി എഴുതിപ്പോയതാണെന്ന് സ്കൂള്‍ അധികൃതർ വിശദീകരിക്കുകയായിരുന്നു.













