വൈവിധ്യമാർന്ന ആചാരങ്ങളുടെ നാടായ ഇന്ത്യയില്‍ നിന്നും വിചിത്രമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ഭർത്താവിന്റെ ശരീരം കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ട്, പുറത്തു കാണുന്ന തലയില്‍ ശിവലിംഗത്തിന് എന്നപോലെ പൂജ നടത്തുന്ന ഭാര്യയാണ് ദൃശ്യങ്ങളിലുള്ളത്.ഈ വൈറല്‍ വീഡിയോയില്‍ കാണുന്ന കാര്യങ്ങള്‍ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ്.

മണ്ണില്‍ പൂഴ്ത്തിയിരിക്കുന്ന ഭർത്താവിന്റെ തലയില്‍ ഭാര്യ പാല്‍ അഭിഷേകം നടത്തുകയും പൂക്കള്‍ അർപ്പിക്കുകയും ചെയ്യുന്നു. ‘ഹർ ഹർ മഹാദേവ്’ വിളികളോടെയാണ് ഈ കർമ്മങ്ങള്‍ നടക്കുന്നത്. ആരാധനയുടെ സമയമത്രയും യാതൊരു ഭാവഭേദവുമില്ലാതെ ശാന്തനായി ഇരിക്കുന്ന ഭർത്താവിനെയും വീഡിയോയില്‍ കാണാം. ഈ ചടങ്ങ് എവിടെയാണ് നടന്നതെന്നോ ഇതിന്റെ കൃത്യമായ പശ്ചാത്തലമോ വ്യക്തമല്ലെങ്കിലും, വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ പുറത്തുവന്നതോടെ നെറ്റിസണ്‍സ് രണ്ട് ചേരിയിലായി തിരിഞ്ഞാണ് പ്രതികരിക്കുന്നത്.പലരും ഇതിനെ ‘അന്ധവിശ്വാസമെന്നും’ ‘യുക്തിരഹിതമെന്നും’ വിശേഷിപ്പിച്ചു. “കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി ആളുകള്‍ എന്തും ചെയ്യും” എന്നായിരുന്നു ഒരാളുടെ പരിഹാസം. ഇത് കണ്ടിട്ട് മറ്റ് ഭാര്യമാർ കൂടി അനുകരിക്കാൻ തുടങ്ങുമോ എന്ന ആശങ്ക തമാശരൂപേണ പങ്കുവെച്ചവരും കുറവല്ല.അതേസമയം, ഇതൊരു പ്രാദേശികമായ വിശ്വാസത്തിന്റെ ഭാഗമാകാം എന്ന നിലപാടിലാണ് മറ്റു ചിലർ. “ഓരോ നാടിനും ഗോത്രങ്ങള്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്, അതിനെ പരിഹസിക്കുന്നത് ശരിയല്ല” എന്നും ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക