മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷനുമായ അജിത് പവാറി (66) ൻ്റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രിയപ്പെട്ടവരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നടന്ന വിമാനാപകടത്തിലാണ് അജിത് പവാർ അന്തരിച്ചത്.മുംബൈയില്‍ നിന്നും ബാരാമതിയിലേക്ക് പോവുകയായിരുന്ന ചാർട്ടേഡ് വിമാനം (Learjet 45) ലാൻഡിംഗിനിടെ തകർന്നു വീഴുകയായിരുന്നു.
അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, സഹായി, പൈലറ്റ്, കോ-പൈലറ്റ് എന്നിവരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരണപ്പെട്ടതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) സ്ഥിരീകരിച്ചു. സംഭവ സ്ഥലത്തുനിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ ചുവടെ കാണാം 👇
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















