രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി. ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കാനാണ് രജനികാന്ത് കേരളത്തില്‍ എത്തിയത് എന്നാണ് സൂചന.

അതിരപ്പിള്ളിയിലടക്കമായിരിക്കും ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.നെല്‍സണ്‍ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലർ റിലീസ് ചെയ്‍തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്.

ജയിലര്‍ 2വില്‍ മോഹൻലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാൻ കഴിയുന്നതും.കൂലിയാണ് രജനികാന്തിന്‍റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത് ഈ ചിത്രം സണ്‍ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനികാന്തിനൊപ്പം നാഗാർജുന പ്രധാന കഥാപാത്രമായപ്പോള്‍ ചിത്രത്തില്‍ ആമിര്‍ ഖാൻ അതിഥി വേഷത്തിലുമെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക