സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വേണ്ടി ആളുകള്‍ കാട്ടിക്കൂട്ടുന്ന വിചിത്രമായ പ്രവർത്തികള്‍ പലപ്പോഴും അതിരുകടക്കാറുണ്ട്.അത്തരത്തിലൊന്നാണ് അമേരിക്കയിലെ ഒരു ടാർഗെറ്റ് സ്റ്റോറില്‍ അരങ്ങേറിയത്. സാധനങ്ങള്‍ വാങ്ങാനെത്തിയ ഉപഭോക്താക്കളെ അമ്ബരപ്പിച്ചുകൊണ്ട് ഒരാള്‍ കുതിരപ്പുറത്ത് സ്റ്റോറിനുള്ളിലൂടെ സവാരി നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

പ്രശസ്ത ടിക് ടോക് താരം സ്റ്റീഫൻ ഹാർമൻ ആണ് തന്റെ കുതിരയുമായി ടാർഗെറ്റ് സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയത്. തന്റെ സുഹൃത്തിനൊപ്പമാണ് ഇയാള്‍ ഈ സാഹസത്തിന് മുതിർന്നത്. സ്റ്റോറിലെ ഷെല്‍ഫുകള്‍ക്കിടയിലൂടെ കുതിരയെ ഓടിക്കുന്നത് കണ്ട് ചിലർ അത്ഭുതപ്പെട്ടപ്പോള്‍ മറ്റുചിലർ രോഷാകുലരായി. ഇതിനിടയില്‍ ഒരു ഉപഭോക്താവ് കുതിരയെ താലോലിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുതിര സ്റ്റോറിനുള്ളിലൂടെ ഒരു വട്ടം കറങ്ങി വന്നതിന് ശേഷമായിരുന്നു അവിശ്വസനീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കുതിര സ്റ്റോറിന്റെ തറയില്‍ പലതവണ മലമൂത്ര വിസർജ്ജനം നടത്തി. ഇതോടെ ഷോപ്പിംഗ് മാളിനുള്ളില്‍ ആകെ ദുര്‍ഗന്ധവും മോശം അവസ്ഥയുമായി. “നിങ്ങള്‍ എന്താണ് ഈ ചെയ്യുന്നത്? കുതിരയുമായി ഉടൻ പുറത്തുപോകൂ” എന്ന് ജീവനക്കാർ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഏകദേശം രണ്ട് മിനിറ്റോളം നീണ്ടുനിന്ന സവാരിക്ക് ശേഷം സെക്യൂരിറ്റി ജീവനക്കാർ എത്തിയാണ് ഹാർമനെ പുറത്താക്കിയത്.

സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമർശനവും

ജനുവരി 6-ന് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നെറ്റിസണ്‍സ് സമ്മിശ്ര പ്രതികരണങ്ങളാണ് നല്‍കുന്നത്. ‘കാഴ്ചക്കാര്‍ക്കും ലൈക്കിനും വേണ്ടി ആളുകള്‍ എന്ത് വൃത്തികേടും ചെയ്യും. അവിടെ ജോലി ചെയ്യുന്ന പാവം ജീവനക്കാരുടെ അവസ്ഥ ആലോചിച്ചു നോക്കൂ, എന്ന് ചിലര്‍ പറഞ്ഞപ്പോള്‍, കുതിര സ്റ്റാഫിനോട് ഹായ് പറയാൻ വന്നതാകും, ടെക്സസിലെ ഒരു സാധാരണ ദിവസം എന്ന് തമാശരൂപേണ പ്രതികരിച്ചവരുമുണ്ട്. ഇത്തരത്തില്‍ വന്യമൃഗങ്ങളെയും മറ്റ് ജീവികളെയും പൊതുയിടങ്ങളില്‍ കൊണ്ടുവരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സമാനമായ 13-ഓളം സംഭവങ്ങള്‍ അടുത്തിടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക