സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ, അവതാരിക, നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് പരിചിതയാണ് വര്‍ഷ രമേശ്. വർഷ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയുന്ന കണ്ടന്റുകള്‍ക്ക് ആരാധകർ ഏറെയാണ്.റീലുകളിലൂടെ എന്നും ചിരിപ്പിച്ചിട്ടുള്ള, ചിന്തിപ്പിച്ചിട്ടുള്ള വർഷ തന്റെ 2025 നെക്കുറിച്ച് പങ്കുവെച്ച വീഡിയോയാണ് ആരാധകരെ വിഷമിപ്പിച്ചിരിക്കുന്നത്.
നേട്ടങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും വർഷയ്ക്ക് ഏറെ സങ്കടം സമ്മാനിച്ച വർഷം കൂടിയാണ് കടന്നു പോകുന്നതെന്ന് വീഡിയോ പങ്കുവെച്ച് വർഷ പറയുന്നു. റിലേഷന്‍ഷിപ്പ് തകരുകയും പാനിക് അറ്റാക്ക് വരുകയും ചതിക്കപ്പെടുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്ത വര്‍ഷമാണ് 2025 എന്നാണ് വര്‍ഷ പറയുന്നത്.
‘2025 എന്നെ സംബന്ധിച്ച് വേറേതന്നെ വർഷമായിരുന്നു. സ്വന്തമായി ഞാനൊരു ബിഎംഡബ്ല്യൂ വാങ്ങിച്ച വർഷമാണ്. അതേവർഷം തന്നെ എന്റെ റിലേഷൻഷിപ്പ് പൊട്ടി പാളീസായി വീണ്ടും സീറോയായ വർഷം. മലയാളത്തിലെ തന്നെ ഏറ്റവും ടോപ് ടെലിവിഷൻ ഷോയില്‍ വീണ്ടും അവതാരകയായി എത്തിയ വർഷം. ഉത്കണ്ഠ, ഉയര്‍ന്ന നെഞ്ചിടിപ്പ് , പാനിക് അറ്റാക്ക് തുടങ്ങി പല മാനസിക അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കഴിച്ച വർഷവും അത് തന്നെ. അത്യാവശ്യം നന്നായി സമ്ബാദിച്ച വർഷമായിരുന്നു. അതേവർഷം തന്നെയാണ് എന്റേതല്ലാത്ത കാരണത്താല്‍, എന്റെ തെറ്റ് കൊണ്ടല്ലാതെ ഏറ്റവും കൂടുതല്‍ പൈസ നഷ്ടപ്പെട്ട, ചതിക്കപ്പെട്ട വർഷം.

















