വെഞ്ഞാറമൂടില്‍ നടന്ന റാപ്പ‍ർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിയുടെ പരിപാടി കാണാൻ ആളില്ല. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജ് ഗ്രൗണ്ടില്‍ ശനിയാഴ്ച രാത്രിയാണ് പരിപാടി നടന്നത്.ഒഴിഞ്ഞ ഗ്രൗണ്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വേദിക കമ്യൂണിക്കേഷൻസും ഗ്രീൻപാർക്ക് ഇവന്റും ചേർന്നാണ് വീര മ്യൂസിക്കല്‍ നെറ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

ടിക്കറ്റ് വെച്ചായിരുന്നു പ്രോഗ്രാം. ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം പോലും ഏർപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്ക് മുൻപ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൻ പ്രചരണവും ആരംഭിച്ചിരുന്നു. എ. എ റഹീം എം. പിയും വാമനപുരം എംഎല്‍എ ഡി. കെ മുരളി അടക്കമുള്ളവർ വേടന്റെ പരിപാടിക്ക് ആശംസയുമായി എത്തിയിരുന്നു. വെഞ്ഞാറമൂട് വേടനെ ഹൃദയത്തില്‍ ഏറ്റുമെന്നായിരുന്നു റഹീം പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിനായിരത്തോളം പേർ എത്തുമെന്നായിരുന്നു സംഘാടകർ കണക്കുകൂട്ടിയത്. ആയിരക്കണക്കിന് വാഹനങ്ങള്‍ പാർക്ക് ചെയ്യാനായി വിപുലമായ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ നൂറ് വാഹനങ്ങള്‍ പോലും എത്തിയില്ലെന്നാണ് റിപ്പോർട്ട്.

പരിപാടിക്ക് ജനപങ്കാളിത്തം കുറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയാകുന്നുണ്ട്. ‘വെഞ്ഞാറമൂടിലെ ജനങ്ങളോടുള്ള ഇഷ്ടം കൂടുന്നു… കഞ്ചാവ് എന്നും കഞ്ചാവ് തന്നെ ആളുകള്‍ക്ക് വിവരം വെച്ച്‌ തുടങ്ങി, ഈ പരിപാടിയുടെ കാലം കഴിഞ്ഞു പോയി ജാതി പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാൻ പറ്റില്ല.. കാലഘട്ടം മാറിപ്പോയി’, എന്നാങ്ങനെ പോകുന്നു കമൻറുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക