ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരനായി വ്യാപക തെരച്ചില്‍.അമ്ബാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് – തൗഹിത ദമ്ബതികളുടെ മകന്‍ സുഹാനെയാണ് കാണാതായത്.രാവിലെ പതിനൊന്ന് മണിയോടെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആണ് കുട്ടിയെ കാണാതായത്.

വീടിന് സമീപത്തെ കുളത്തില്‍ തെരച്ചില്‍ നടത്തി. സഹോദരനുമായി പിണങ്ങി കുട്ടി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.അഗ്നിരക്ഷാ സേന സുഹാന് വേണ്ടി ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു.എന്നാല്‍ പൊലീസ് തെരച്ചില്‍ തുടരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക