സ്വകാര്യ ഭാഗം വൃത്തിയാക്കിയ കൈകൊണ്ട് പച്ചക്കറി വില്‍പ്പന നടത്തിയ കച്ചവടക്കാരൻ അറസ്റ്റില്‍. ഹൈദരാബാദിലെ നാരായണഗുഡയില്‍ ആണ് സംഭവം. മുഹമ്മദ് വാസിഖ് എന്നയാളാണ് തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പച്ചക്കറി വില്‍പന നടത്തിയത്.ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മുഹമ്മദ് വാസിഖ് സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിക്കുന്നതും കൈ കഴുകുക പോലും ചെയ്യാതെ പച്ചക്കറികളില്‍ തൊടുന്നതുമായിരുന്നു വീഡിയോയിലുള്ളത്. പ്രദേശവാസികള്‍ തന്നെയാണ് ഈ വീഡിയോ പകർത്തിയത്.വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെറും അഞ്ച് ദിവസത്തേക്കാണ് ഇയാളെ ശിക്ഷിച്ചത്. 2500 രൂപ പിഴയും ചുമത്തി. കൂടാതെ പ്രദേശത്തുനിന്ന് ഇയാളുടെ കട നീക്കിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















