‘G’ ലോഗോയില്‍ പുതിയ മാറ്റം വരുത്തി ഗൂഗിള്‍. ഏകദേശം 10 വർഷത്തിന് ശേഷമാണ് ഈ ഐക്കോണിക് ലോഗോയില്‍ ഗൂഗിള്‍ പ്രധാനപ്പെട്ട ഒരു മാറ്റം കൊണ്ടുവരുന്നത്.കൂടുതല്‍ തെളിച്ചവും ഗ്രേഡിയന്‍റുമായ നാല് നിറങ്ങളാണ് ഐക്കണില്‍ ഗൂഗിള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് യുഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഗൂഗിളിന്‍റെ പുതിയ ലോഗോ.
ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങള്‍ കൃത്യമായ അതിർവരകളോടെ വേർതിരിക്കപ്പെട്ടിരുന്നു. ഗൂഗിളിന്‍റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ടെക് ഉത്പന്നങ്ങളിലും പുത്തന്‍ ലോഗോയാവും ഇനി ഉപയോഗിക്കുക. നാല് നിറങ്ങള്‍ ചേര്‍ന്നുള്ള G അക്ഷരമാണ് ഗൂഗിളിന്‍റെ ഐക്കോണിക് ലോഗോ. ഒരു പതിറ്റാണ്ടിനിടെ ഈ ലോഗോയില്‍ വലിയ അപ്‌ഡേറ്റാണ് ഗൂഗിള്‍ വരുത്തിയിരിക്കുന്നത്. കൂടുതല്‍ ബ്രൈറ്റും ഗ്രേഡിയന്‍റുമാണ് പുതിയ ജി ലോഗോയിലെ നാല് നിറങ്ങള്‍. എഐ യുഗത്തിലെ പരിണാമത്തെയാണ് പുത്തന്‍ ലോഗോ സൂചിപ്പിക്കുന്നത്’- എന്ന് ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി.
പുതിയ ‘G’ ലോഗോ പല പ്ലാറ്റ്‌ഫോമുകളിലും ഇതിനോടകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. Google Search, Google Home പോലുള്ള ആപ്ലിക്കേഷനുകളിലും, ഐ.ഒ.എസ്., പിക്‌സല്‍ ഉപകരണങ്ങളിലെ ആപ്പുകളിലും ഇത് ലഭ്യമായി തുടങ്ങി. വരുന്ന മാസങ്ങളില്‍ ഗൂഗിളിൻ്റെ എല്ലാ ഉല്‍പ്പന്നങ്ങളിലും, പ്ലാറ്റ്‌ഫോമുകളിലും ഈ മാറ്റം പൂർണ്ണമായും കൊണ്ടുവരുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്.

















