2004 മുതല്‍ 2024 വരെയുള്ള കാലഘട്ടങ്ങളില്‍ ബി ജെ പി അക്കൗണ്ടുകളില്‍ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങല്‍ പുറത്ത് വിടാറുണ്ട്. 2004 ല്‍ ബി ജെ പിയുടെ ബാങ്ക് ബാലൻസ് 88 കോടി ആയിരുന്നു. എന്നാല്‍ 2024ലെ കണക്ക് പ്രകാരം 10,104 കോടി ആയി അതില്‍ വർദ്ധനവുണ്ടായി.

2009 ല്‍ 150 കോടി ആയിരുന്നു ബി ജെ പിയുടെ ബാലൻസ്. 2014 ആകുമ്ബോഴേക്കും ബി ജെ പി വീണ്ടും അധികാരത്തിലെത്തി. നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുകയും ചെയ്തു. അതിന് ശേഷം പാർട്ടിയുടെ അക്കൗണ്ടില്‍ വരുന്ന പണത്തിന്റെ അളവ് കുത്തനെ കൂടി. 2014ല്‍ ഉണ്ടായിരുന്ന 295 കോടി എന്നാല്‍ 2019 ആകുമ്ബോള്‍ 3562 കോടിയില്‍ എത്തി. 2024 ഇത് 10,000 കോടി കടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ പാർട്ടികളിലേയ്ക്ക് പണം ഒഴുകുന്ന പ്രോഗ്രസ് ഇലക്‌ട്രല്‍ ട്രസ്റ്റില്‍ നിന്നുള്ള കണക്ക് പ്രകാരം പാർട്ടികള്‍ക്ക് സംയുകതമായി ലഭിക്കുന്ന ഫണ്ടിന്റെ 83 ശതമാനം ബി ജെ പിയുടെ അക്കൗണ്ടിലേക്കാണ് പോയിരിക്കുന്നത്. ബി ജെ പിക്ക് സംഭാവന ധാരാളം ലഭിക്കുമ്ബോള്‍ മറ്റുളളവർ ഇ ഡി ഭീക്ഷണിയുടെ വക്കിലാണ്.രാജ്യസഭയിലെ തിരഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടയില്‍ അജയ്മാക്കൻ ഇതിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു.എന്നാല്‍ തീവ്രവോട്ടർ പട്ടിക പരിഷ്കരണവും, ഇലക്ഷനുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളെക്കുറിച്ച്‌ ബി ജെ പിയോ, കോണ്‍ഗ്രസോ ചർച്ച ചെയ്തില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക