സിനിമാതാരം മായാ മേനോൻ ബിജെപി അംഗത്വം സ്വീകരിച്ചു. തൃപ്പൂണിത്തുറയില്‍ നടന്ന സ്ത്രീശക്തി സംഗമത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയില്‍ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബുദ്ധിയുള്ളവർ നാട് നശിക്കാൻ ആഗ്രഹിക്കില്ലെന്നും അവർ ബിജെപിയെ പിന്തുണയ്‌ക്കുമെന്നും മായാ മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നമ്മുടെ നാടിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ ഉയർത്തിയത് ബിജെപിയാണ്. 2014 മുതല്‍ നരേന്ദ്രദാമോർദാസ് മോദി ഏറ്റവും ശക്തമായ ഭരണാധികാരിയായി നിലകൊണ്ടു കൊണ്ട് രാജ്യത്തിന്റ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ്. ബിജെപി തിർച്ചയായും കേരളത്തില്‍ മുന്നോട്ട് വരികയും വിജയിക്കുകയും ചെയ്യം. ബുദ്ധിയുള്ളവർ നാട് നശിച്ച്‌ കാണാൻ ആഗ്രഹിക്കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട് നശിച്ചാല്‍ അത് അനുഭവിക്കേണ്ടത് ഇവിടെ ജീവിക്കുന്ന ജനങ്ങളാണ്. ഇവിടെ വികസമുണ്ടാകാനും കടബാധ്യതകളില്‍ നിന്നും പുറത്തുവരാനും എല്ലാവരുടെയും വിശ്വാസങ്ങളെ ഒരുപോലെ സംരക്ഷിക്കാനും ജാതിമതഭേദമില്ലാതെ എല്ലാവരെയും ഏകോപ്പിച്ച്‌ മുന്നോട്ട് കൊണ്ടുപോകാനും ഇവിടെ ബിജെപി വരണം. പാർട്ടിയുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും മായാ മേനോൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക