കേരളത്തില്‍ വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടർ പട്ടിക ഇന്ന് അർദ്ധരാത്രി മുതല്‍ അസാധുവാകും. രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ്.ഐ.ആറില്‍ രണ്ടാംഘട്ടത്തില്‍ കേരളം അടക്കം ഒൻപത് സംസ്ഥാനങ്ങളെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു.നാളെ മുതല്‍ ബൂത്ത് ലെവല്‍ ഓഫീസർമാരുടെയും രാഷ്ട്രീയ പാർട്ടികള്‍ നിയോഗിക്കുന്ന ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും പരിശീലനം തുടങ്ങും. നംവബർ നാലുമുതല്‍ ഡിസംബർ നാലുവരെ ഉദ്യോഗസ്ഥരുടെ ഭവന സന്ദർശനം. ഡിസംബർ ഒമ്ബതിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. നാട്ടില്‍ നിന്ന് താത്കാലികമായി മാറി നില്‍ക്കുന്ന പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ഫോം പൂരിപ്പിച്ച്‌ നല്‍കാം,. ഡിസംബർ ഒമ്ബത് വരെ കരട് പട്ടികയെ കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കും. ഡിസംബർ 9 മുതല്‍ ജനുവരി 31 വരെ ഹിയറിംഗും വെരിഫിക്കേഷനും നടക്കും. അന്തിമ വോട്ടർപട്ടിക 2026 ഫെബ്രുവരി 7ന് പ്രസിദ്ധീകരിക്കും.

ആധാർ അടക്കം പന്ത്രണ്ടു രേഖകള്‍ ലവോട്ടർ പട്ടികയില്‍ പേരു ചേർക്കാൻ തെളിവായി സ്വീകരിക്കും.അവസാനമായി 2002-04 കാലഘട്ടത്തിലാണ് എസ്.ഐ.ആർ നടന്നത്. ആ സമയത്തെ വോട്ടർ പട്ടികയിലാണ് പുതുക്കല്‍ നടപടികള്‍. അതില്‍ പേരില്ലാതായാല്‍ 2002, 2003, 2004 കാലത്തെ വോട്ടർപട്ടിക പ്രകാരം എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു കൊടുത്താല്‍ മതിയാകും. പട്ടികയിലുള്ള മാതാപിതാക്കളുടെ പേര് ചൂണ്ടിക്കാട്ടി ബന്ധം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ നല്‍കണം. പഴയ പട്ടികയില്‍ പേരുണ്ടോയെന്ന് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന രേഖകള്‍:

  • കേന്ദ്രസർക്കാരിലെയോ സംസ്ഥാന സർക്കാരിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ സ്ഥിരം ജീവനക്കാർക്കോ അല്ലെങ്കില്‍ പെൻഷൻകാർക്കോ അനുവദിച്ചിട്ടുള്ള തിരിച്ചറിയല്‍ കാർഡ് അല്ലെങ്കില്‍ പെൻഷൻ പേയ്മെന്റ് ഓർഡർ.
  • 1.07.1987-ന് മുൻപ് സർക്കാരോ പ്രാദേശിക അധികൃതരോ ബാങ്കുകളോ പോസ്റ്റ് ഓഫീസോ എല്‍ഐസിയോ പൊതുമേഖലാ സ്ഥാപനങ്ങളോ അനുവദിച്ചിട്ടുള്ള ഐഡി കാർഡ് അല്ലെങ്കില്‍ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ രേഖ.
  • ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയ ജനന സർട്ടിഫിക്കറ്റ്.
  • പാസ്പോർട്ട്.
  • അംഗീകൃത ബോർഡുകള്‍, സർവകലാശാലകള്‍ നല്‍കുന്ന മെട്രിക്കുലേഷൻ/ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.ബന്ധപ്പെട്ട സംസ്ഥാന അധികാരികള്‍ നല്‍കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്വനാവകാശ സർട്ടിഫിക്കറ്റ്.ഒ.ബി.സി/എസ്‌.സി/എസ്.ടി അല്ലെങ്കില്‍ യോഗ്യതയുള്ള അതോറിറ്റി നല്‍കുന്ന ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്.
  • ദേശീയ പൗരത്വ രജിസ്റ്റർ ( നിലനില്‍ക്കുന്നിടത്തെല്ലാം)
  • സംസ്ഥാന/തദ്ദേശ അധികാരികള്‍ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ.
  • സർക്കാരിന്റെ ഭൂമി/വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്.
  • ആധാർ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നതിന് 09-09-25-ന് പുറത്തിറക്കിയ 23/ 2025-ഇആർഎസ്/വോളിയം II -ലെ നിർദേശങ്ങള്‍ ബാധകമായിരിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക