പ്രണയം എന്നത് ശക്തമായൊരു വികാരമാണ്. പരസ്പരം എത്രമാത്രം അടുത്തിരിക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കും പ്രണയത്തിന്‍റെ തീവ്രത. ഇത് രണ്ട് പേർക്കും ഒരു പോലെയാകണമെന്നുമില്ല. എന്നാല്‍, പ്രണയത്തില്‍ അത്രമേല്‍ ആത്മർത്ഥമായി നിന്നവർക്ക് മറ്റേയാള്‍ പിരിഞ്ഞ് പോകുമ്ബോള്‍ താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അത്തരമൊരു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ‘കണ്ട് നില്‍ക്കാനാകില്ലെ’ന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതിയത്.
വഴി തടഞ്ഞ്തിരക്കേറിയ ഒരു റോഡില്‍ കാമുകന്‍റെ വിവാഹ കാറിന് മുന്നില്‍ നിസ്സഹായയായി നില്‍ക്കുന്ന ഒരു യുവതിയെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ചുവന്ന ദുപ്പട്ടയും ലളിതമായ സല്‍വാർ സ്യൂട്ട് ധരിച്ച്, അവള്‍ കാർ തടഞ്ഞ് കൊണ്ട് മുന്നില്‍ നില്‍ക്കുന്നു. മറ്റ് വാഹനങ്ങളും ഈ സമയം റോഡില്‍ നിർത്തിയിട്ടിരിക്കുന്നത് കാണാം. വിവാഹ വണ്ടി മുന്നോട്ട് എടുക്കുമ്ബോള്‍ അവള്‍ പതിയെ പതിയെ ഓരോ ചുവടായി പിന്നിലേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം. കാറിലുള്ളവരാരും പുറത്തേക്ക് ഇറങ്ങുകയോ, യുവതിയെ മറ്റൊരെങ്കിലും വന്ന് സമാധാനിപ്പിക്കുന്നതോ വീഡിയോയിലില്ല. അതേസമയം തന്‍റെ ചുറ്റും ബ്ലോക്കായി കിടക്കുന്ന വാഹനങ്ങളുടെ ബഹളമോ ഒന്നും യുവതി ശ്രദ്ധിക്കുന്നു പോലുമില്ല.

















