സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അപമാനം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം. മഹേഷ് അഡെ(27)യാണ് ജീവനൊടുക്കിയത്. നവംബർ 5 ബുധനാഴ്ചയാണ് മഹേഷ് തന്‍റെ ഗ്രാമത്തിലെ ഒരു കിണറ്റില്‍ ചാടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഏഴുപേര്‍ക്കെതിരെ കേസ്: ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഇത് വഴിവെച്ചിരുന്നു. ഒരുപാട് ആളുകള്‍ ഇരുവരെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന് മഹേഷും സുഹൃത്തും ക്ഷമാപണം നടത്തി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നിട്ടും ഭീഷണി തുടര്‍ന്നു. മാനസിക സമ്മര്‍ദ്ദവും അപമാനവും സഹിക്കാന്‍ കഴിയാതെയാണ് മഹേഷ് അഡെ ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക