വനിതാ ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യ വിജയതീരമണഞ്ഞപ്പോള്‍ വികാരഭരിതനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അർദ്ധരാത്രിയില്‍ ചരിത്രം കുറിച്ചപ്പോള്‍ സാക്ഷിയായി രോഹിതും എത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍, ഐസിസി ചാനലിനോട് സംസാരിച്ച രോഹിത് ശർമ്മ, വനിതകളുടെ ഫൈനല്‍ പ്രവേശം പുരുഷ ടീമിന്റെ ലോകകപ്പ് യാത്രയുമായി താരതമ്യം ചെയ്തു.
അന്ന് പുരുഷ ടീം പലതവണ വളരെ അടുത്തെത്തിയിട്ടുണ്ട്. പക്ഷേ അതിർത്തി കടക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 15 വർഷമായി ഇരു ടീമുകളുടെയും കഥ ഇതുതന്നെയാണ്. ഇത്തവണ അവർ അത് മറികടക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നുവെന്ന് രോഹിത് പറഞ്ഞു.എന്തായാലും രോഹിതിന്റെ പ്രവചനം ശരിവെച്ച് വനിതകള്‍ കപ്പുയർത്തുകയും ചെയ്തു.
Captain Rohit Sharma celebrating Woman's Indian Team victory 🥹🤌 pic.twitter.com/kxXl2YWFLl
— V. (@UniquePullShot) November 2, 2025
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 298/7 എന്ന മികച്ച സ്കോർ നേടി. ഓപ്പണർ ഷഫാലി വർമ്മ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. 87 റണ്‍സ് നേടി ഇന്ത്യയുടെ ഇന്നിംഗ്സിന്റെ നെടുന്തൂണായി. മധ്യനിരയില്‍ ദീപ്തി ശർമ്മ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു.

















