കേരളത്തിൽ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിനും ഏകോപനത്തിനുമായി പുതിയ പരമോന്നത സമിതിക്ക് രൂപം കൊടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൽ നിന്നുള്ള 17 അംഗങ്ങളും കൺവീനറായ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ഉൾപ്പെടുന്ന 18 അംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. കോൺഗ്രസ് കോർ കമ്മിറ്റി എന്ന പേരിലായിരിക്കും സമിതി അറിയപ്പെടുക. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, കേരളത്തിൽ നിന്നുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ, കെപിസിസി മുൻ അധ്യക്ഷൻമാർ, കെപിസിസി വർക്കിംഗ് പ്രസിഡണ്ട്മാർ, വനിതാ പ്രതിനിധി എന്നിങ്ങനെ 17 പേരാണ് സംസ്ഥാനത്ത് നിന്ന് ഉള്ള പ്രതിനിധികൾ.

ഇനിമുതൽ കോർ കമ്മിറ്റിയായിരിക്കും പാർട്ടിയുടെ നയരൂപീകരണവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രവർത്തനരീതിയും തീരുമാനിക്കുക. ഡൽഹിയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധികളെ വിളിച്ചുവരുത്തി കോൺഗ്രസ് ഹൈക്കമാൻഡ് സംഘടിപ്പിച്ച യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് കോർ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് പോരിന് തടയിടുവാനും നേതൃത്വ നിരയിലെ കൂടിയാലോചന ഉറപ്പുവരുത്തുവാനും വേണ്ടിയാണ് സംവിധാനം. ഹൈക്കമാൻഡ് തന്നെ പാർട്ടിയുടെ നിയന്ത്രണം നിലനിർത്തുന്നതിന്റെ സൂചനയാണ് കൺവീനർ സ്ഥാനത്തുള്ള ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോർ കമ്മിറ്റി അംഗങ്ങളുടെ പട്ടിക ചുവടെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക