പത്തനംതിട്ട ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപ. ആകെ 4,07,747 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്. നോമിനിയെ നിശ്ചയിക്കാത്ത അക്കൗണ്ടുകളാണിവ. ഇൻഷുറൻസ്, ഓഹരി, ഡിവിഡന്റ്, മ്യൂച്വല്‍ ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങള്‍ കൂടി വരുന്നതോടെ ആകെ തുക ഇനിയും വർദ്ധിക്കും. ക്ളെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ ആർ.ബി.ഐയിലേക്കും ക്ളെയിം ചെയ്യാത്ത ഓഹരികളും ലാഭ വിഹിതങ്ങളും ഇൻവെസ്റ്റർ എഡ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിലേക്കും മാറ്റും. ഈ തുക അവകാശികള്‍ക്ക് തിരികെ നല്‍കുന്നതിനായി കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്.

ആശങ്ക വേണ്ട, ഉദ്ഗം പോർട്ടലുണ്ട്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ലെയിം ചെയ്യാതെ കിടക്കുന്ന തുകയില്‍ സംശയം തോന്നിയാല്‍ അക്കൗണ്ട് ഉടമയുടെ ബന്ധുക്കള്‍ക്ക് തുക ലഭിക്കാനായി റിസർവ് ബാങ്ക് തുടങ്ങിയ www. udgam.rbi.org.in (ഉദ്ഗം) എന്ന പോർട്ടലില്‍ രജിസ്റ്റർ ചെയ്യാം. പോർട്ടലില്‍ പ്രവേശിച്ച്‌ അക്കൗണ്ട് ഉടമയുടെ പേര്, പാൻ, വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ജനന തീയതി തുടങ്ങിയ രേഖകള്‍ നല്‍കി ക്ളെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ തിരയാം. അപ്പോള്‍ അണ്‍ക്ളെയിഡ് ഡെപ്പോസിറ്റ് റെഫറൻസ് നമ്ബർ ലഭിക്കും. ബാങ്കുകളില്‍ നിന്ന് തുക തിരികെ ലഭിക്കുന്നതിന് ഈ നമ്ബർ ഉപയോഗിക്കണം. അവകാശികളില്ലാതെ 30ലേറെ ബാങ്കുകളില്‍ കിടക്കുന്ന ആസ്തികളുടെ വിവരങ്ങളും പോർട്ടലില്‍ ലഭിക്കും.

ആസ്തികള്‍ കൈമാറും:

ക്യാമ്ബ് 3ന്അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, ഇൻഷുറൻസ് ക്ളെയിം, ഒാഹരികള്‍, മറ്റ് സാമ്ബത്തിക ആസ്തികള്‍ എന്നിവ യഥാർത്ഥ ഉടമകള്‍ക്കാേ അവരുടെ നിയമപരമായ അവകാശികള്‍ക്കോ കൈമാറുന്നതിന് അടുത്തമാസം മൂന്നിന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ പത്തനംതിട്ട അബാൻ ആർക്കേഡില്‍ ക്യാമ്ബ് നടത്തും. പത്ത് വർഷത്തിലേറെയായി നിഷ്ക്രിയമായി തുടരുന്ന ബാങ്ക് അക്കൗണ്ടുകളും അവകാശികളില്ലാത്ത നിക്ഷേപ തുകകളും ആർ.ബി.ഐയുടെ ഡെപ്പോസിറ്റ് എഡ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റാം.വ്യക്തികള്‍ക്കോ അവരുടെ നിയമപരമായ അവകാശികള്‍ക്കോ എപ്പോള്‍ വേണമെങ്കിലും ഫണ്ടുകള്‍ ക്ളെയിം ചെയ്യാം. ബാങ്കിംഗ്, ഇൻഷുറൻസ്, ധനകാര്യം മറ്റ് അനുബന്ധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം ക്യാമ്ബിലുണ്ടാകും. സാധുവായ തിരിച്ചറിയല്‍ കാർഡും അനുബന്ധ രേഖകളും സഹിതം ക്യാമ്ബില്‍ പങ്കെടുക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക