ശ്മശാനത്തില്‍ പാർക്ക് ചെയ്ത കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിനിടെ ബിജെപിനേതാവിനെയും യുവതിയെയും നാട്ടുകാർ പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കൈലാവൻ ഗ്രാമത്തിലുള്ള ശ്മശാനത്തില്‍ വച്ചാണ് ഇരുവരെയും നാട്ടുകാർ കൈയ്യോടെ പൊക്കിയത്.ബിജെപിയുടെ പട്ടികജാതി മോർച്ചയുടെ മന്ത്രി രാഹുല്‍ ബാല്‍മീകിയാണ് വിവാഹിതയായ യുവതിക്കൊപ്പം കാറിലുണ്ടായിരുന്നത്.
ഇവരെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. സംശയാസ്പദമായി പാർക്ക് ചെയ്തിരുന്ന കാർ നാട്ടുകാർ ശ്രദ്ധിച്ചതോടെയാണ് ബാല്‍മീകിയും യുവതിയും കാറിനകത്ത് അശ്ലീല പ്രവൃത്തിയില്‍ ഏർപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാറിന്റെ വാതില്‍ തുറക്കാൻ ആവശ്യപ്പെട്ടപ്പോള്‍ നേതാവ് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയായിരുന്നു.
यूपी के बुलंदशहर में श्मशान घाट में कार के अंदर एक नेता रंगरेलियां मनाते धरे गये
— Amit kumar Raghav ब्यूरो चीफ (@RaghavAmit49177) July 12, 2025
लोगों ने जब वीडियो बनानी शुरू की तो महिला दुपट्टे से अपना चेहरा छिपाती दिखी और नेता जी पैर पकड़कर माफी मांगने की रट लगाते रहे pic.twitter.com/MydeCv5M5R
അർദ്ധനഗ്നനായ ബാല്‍മികി കാറില്‍ നിന്ന് ഇറങ്ങി വരുന്നതും യുവതി ഒരു സ്കാർഫ് ഉപയോഗിച്ച് മുഖം പൊത്തി പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാല്‍മികി നാട്ടുകാരോട് ക്ഷമ ചോദിക്കുകയും തങ്ങളെ വെറുതേ വിടണമെന്ന് ആവശ്യപ്പെട്ട് കാലില്‍ വീഴുന്നതും കാണാം. ദൃശ്യങ്ങള്‍ വൈറലായിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല.സംഭവത്തിന് ശേഷം ബാല്‍മീകി ഒളിവില്‍ പോയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സമാനമായ മറ്റൊരു സംഭവത്തില്‍ ബിജെപി നേതാവ് ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ പാർക്ക് ചെയ്ത് കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇൻഡോറില്‍ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിലാണ് സംഭവം.വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ദൃശ്യങ്ങളിലുള്ളത് ബിജെപി നേതാവ് മനോഹർലാല്‍ ധാക്കഡാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിന് പിന്നാലെ ധാക്കഡ് മഹാസഭയുടെ ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു.

















