റേഡിയോ ജോക്കിയും, സാഹിത്യകാരനും, നടനും, മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നകുട്ടി ജോസ് വിവാഹിതനായി. വധു ആൻ. “ഇന്ന് ഞങ്ങള്‍ വിവാഹിതരായി, വധുവിന്റെ പേര് ആൻ. എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്റെ കുടുംബവും, ആനിന്റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യർ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് വിവാഹം. ഞങ്ങള്‍ക്ക് പരസ്പരം സുഖപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ അനുഗ്രഹിക്കൂ,” വിവാഹവാർത്ത പങ്കിട്ടുകൊണ്ട് ജോസഫ് അന്നംകുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബെസ്റ്റ് സെല്ലർ പട്ടികയില്‍ ഇടം നേടിയ Buried Thoughts, ദൈവത്തിൻ്റെ ചാരന്മാർ – യു കുട് ബീ വണ്‍, സ്നേഹം കാമം ഭ്രാന്ത് എന്നിവയാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ പ്രധാന കൃതികള്‍.വിജയ് സൂപ്പറും പൗർണമിയും, ദി ഗാംബ്ലേർ, സകലകലശാല തുടങ്ങിയ ചിത്രങ്ങളിലും ജോസഫ് അന്നംകുട്ടി ജോസ് അഭിനയിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക