ഏറെക്കാലത്തിന് ശേഷം ഫെയ്‌സ്ബുക്ക്‌ പ്രൊഫൈല്‍ പിക്ചറുകള്‍ അപ്‌ഡേറ്റ് ചെയ്ത് മോഹൻലാലും പ്രണവ് മോഹൻലാലും. എന്നാല്‍ ഇതൊരു സാധാരണ പ്രൊഫൈല്‍ അപ്ഡേഷൻ അല്ല.ഇരുവരുടെയും ചിത്രങ്ങള്‍ തമ്മില്‍ ചില സാമ്യങ്ങളും പോസ്റ്റ് ചെയ്ത സമയവുമൊക്കെ തമ്മില്‍ ചില പ്രത്യേകതകള്‍ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഡീയസ് ഈറേ’ ഒക്ടോബര്‍ 31-നാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ റിലീസ് ട്രെയ്‌ലര്‍ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലും ട്രെയ്‌ലര്‍ പങ്കുവെച്ചു.12.06-നും 12.08-നുമാണ് മോഹന്‍ലാലും പ്രണവും ട്രെയ്‌ലര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. 11.56-ഓടെയാണ് പ്രണവ് പ്രൊഫൈല്‍ പിക്ചര്‍ അപ്‌ഡേറ്റ് ചെയ്തത്. മോഹന്‍ലാലും 11.46-ഓടെയും. ‘ഡീയസ് ഈറേ’യുടെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ പാറ്റേണിലുള്ളതാണ് രണ്ട് പ്രൊഫൈല്‍ പിക്ചറുകളും എന്നുള്ളതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരുടേയും കമന്റ് ബോക്‌സില്‍ ‘ഡീയസ് ഈറേ’ ബന്ധം ചൂണ്ടിക്കാട്ടി ആരാധകരെത്തി. മോഹന്‍ലാലും ചിത്രത്തില്‍ ഉണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. ‘അച്ഛനും മോനും ഇതെന്ത് ഭാവിച്ചാണ്’, ‘അച്ഛനും മോനും എന്താണ് പ്ലാന്‍ ചെയ്യുന്നത്’, ‘സംതിങ് ഫിഷി’ എന്നിങ്ങനെ പോകുന്ന കമന്റുകള്‍. മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’യുടെ പ്രധാനപ്പെട്ട് അപ്‌ഡേറ്റും ശനിയാഴ്ചയുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈസ് നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനംചെയ്യുന്ന ചിത്രമെന്ന പ്രത്യേകത ‘ഡീയസ് ഈറേ’യ്ക്കുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക