ഭില്‍വാരയിലെ പെട്രോള്‍ പമ്ബ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് സസ്പെൻഷൻ. ഛോട്ടു ലാല്‍ ശർമ്മയാണ് നടപടി നേരിടുന്നത്. ഇയാള്‍ക്കെതിരെ പെട്രോള്‍ പമ്ബ് ജീവനക്കാർ പൊലീസില്‍ പരാതി നല്‍കിയതോടെ സംഭവം വിവാദമായി.

ഛോട്ടു ലാല്‍ ഭാര്യയാണെന്ന് അവകാശ വാദമുന്നയിച്ച സ്ത്രീ സംഘർഷത്തിനിടെ തങ്ങളോട് മോശമായി പെരുമാറിയെന്നുള്‍പ്പെടെ പരാതിയിലുണ്ട്. അധികാരം ദുർവിനിയോഗം ചെയ്തെന്ന് കാട്ടിയാണ് സസ്പെൻഷൻ. മുൻപ് പല തവണ സസ്പെൻഷൻ നേടിയ സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയില്‍ ചർച്ചാ വിഷയമാകുകയാണ് ഛോട്ടു ലാല്‍ ശർമ്മ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://twitter.com/NewDelhiPost/status/1981616766171385938?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1981616766171385938%7Ctwgr%5Ec31383c34204d494d36f613ba17d351712c9325a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F

എന്നാല്‍ കാറില്‍ കൂടെയുണ്ടായിരുന്ന, ഭാര്യയെന്ന് പരിചയപ്പെടുത്തിയ യുവതിയായ ദീപിക വ്യാസ് എന്ന സ്ത്രീ നിയമപരമായി ഇയാളുടെ ഭാര്യ അല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതും ചർച്ചകളില്‍ നിറയുകയാണ്. ഉദ്യോഗസ്ഥന്റെ നിയമപരമായ ഭാര്യ പൂനം ശർമ്മയാണ്. ഇവർ നിലവില്‍ കുട്ടികളുമായി വേർപിരിഞ്ഞ് താമസിച്ചു വരികയാണ്. ദീപിക വ്യാസിനൊപ്പം കാറില്‍ പെട്രോള്‍ അടിക്കാൻ ഛോട്ടു ലാല്‍ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. അറ്റൻഡന്റുകളില്‍ ഒരാള്‍ അനുചിതമായ പരാമർശം നടത്തുകയും തന്റെ നേരെ കണ്ണിറുക്കുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്ന് ദീപിക പറയുന്നു. വാക്കേറ്റത്തെ തുടർന്ന് പെട്രോള്‍ പമ്ബ് ഉടമ ഇവരെ അസഭ്യം പറഞ്ഞതായും ഇത് കയ്യാങ്കളിയിലേക്കും നീങ്ങിയതുമെന്നാണ് ദീപികയുടെ വാദം.

എന്നാല്‍, നേരത്തെ ക്യൂവില്‍ ഉണ്ടായിരുന്ന ഛോട്ടുവിന്റെ കാറില്‍ ഇന്ധനം നിറക്കാതെ, അടുത്ത വാഹനത്തിലേക്ക് പോയതാണ് സംഘർഷത്തിന് കാരണമായത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് കണ്ടപ്പോള്‍ ഛോട്ടു എതിർത്തു. ഒരു ജീവനക്കാരൻ വിശദീകരണവുമായി ഇടപെട്ടപ്പോള്‍, അടിക്കുകയായിരുന്നുവെന്നും റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനങ്ങള്‍ ഉയരുകയാണ്. സർവ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നുള്‍പ്പെടെ അഭിപ്രായങ്ങളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക