നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തില്‍. ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം.ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന്‌ രാജ്‌ഭവനില്‍ തങ്ങും.

ബുധൻ രാവിലെ 9.20ന്‌ തിരുവനന്തപുരത്തുനിന്ന്‌ ഹെലികോപ്‌റ്ററില്‍ പുറപ്പെട്ട്‌ 10.20ന്‌ നിലക്കല്‍ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്ബയിലും തുടർന്ന്‌ ശബരിമലയിലും എത്തും. പകല്‍ 11.55മുതല്‍ 12.25വരെ ശബരിമലയിലുണ്ടാകും. വൈകിട്ട്‌ 5.30ന്‌ രാജ്‌ഭവനില്‍ മടങ്ങിയെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാഴം രാവിലെ 10ന്‌ രാജ്‌ഭവൻ വളപ്പില്‍ മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന്‌ ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട്‌ 4.15ന്‌ പാലാ സെന്റ്‌ തോമസ്‌ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനംചെയ്യും. രാത്രി കുമരകം താജ്‌ റിസോർട്ടില്‍ തങ്ങും.

വെള്ളി പകല്‍ 12.10ന്‌ എറണാകുളം സെന്റ് തെരേസാസ്‌ കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും. 1.20ന്‌ കൊച്ചി നേവല്‍ ബേസില്‍നിന്ന്‌ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക്‌ മടങ്ങും.

ശബരിമല സന്ദർശനത്തിന്റെ മുന്നോടിയായി സന്നിധാനം, പമ്ബ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ടറിഹേഴ്‌സല്‍ നടക്കും. രാഷ്‌ട്രപതി യാത്രചെയ്യുന്ന ഗൂർഖ വാഹനത്തില്‍ നിശ്‌ചയിച്ചിട്ടുള്ള ആളുകളെകയറ്റി പന്പയില്‍നിന്ന്‌ സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. കഴിഞ്ഞദിവസം നിലയ്‌ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ്‌ സുരക്ഷാപരിശോധന നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക